---
title: "'മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല'; തലശ്ശേരിയിൽ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Nurse Found Dead in Hostel Room in Thalassery Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378415/nurse-found-dead-in-hostel-room-thalassery-kannur"
published_at: "2026-08-14T06:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e63080b3ae_nurse-found-dead-in-hostel-room-thalassery-kannur.jpg"
keywords: ["Thalassery Suicide", "Nurse Suicide Case", "Aleena Sabu Suicide"]
---

# 'മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല'; തലശ്ശേരിയിൽ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്. മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

## Article Content

**കണ്ണൂർ: **തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്. മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് അലീന താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് നാട്ടിൽനിന്ന് ഇവർ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ ഹോസ്റ്റലിലുണ്ടായിരുന്ന മറ്റുള്ളവർ അലീനയെ പലതവണ വിളിച്ചുനോക്കുകയായിരുന്നു. എന്നിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹവാസികൾ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് അലീനയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. തലശ്ശേരിയിൽ നാലുവർഷത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവർഷമായി സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിചെയ്തുവരികയായിരുന്നു. സംഭവത്തിൽ തലശ്ശേരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)**

**English Summary:**

A 25-year-old nurse, Aleena Sabu, originally from Ashtamudi in Kollam, was found hanging in her hostel room in Thalassery, Kannur. The incident occurred around 8:30 PM on Thursday. Aleena, who completed her nursing studies in Thalassery, had been working as a nurse for the past year. Authorities recovered a suicide note stating that no one else was responsible for her death. The body was shifted to the Thalassery General Hospital mortuary, and Thalassery police have registered a case and initiated an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378415/nurse-found-dead-in-hostel-room-thalassery-kannur)