---
title: "മാസപ്പിറവി കണ്ടു.... നാളെ റബീഉൽ അവ്വൽ ഒന്ന്, നബിദിനം ഓഗസ്‌റ്റ് 25 ചൊവ്വാഴ്ച"
english_title: "Rabi ul Awwal 1 On August 14, Meelad Shareef On August 25 In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378407/rabi-ul-awwal-1-august-14-meelad-shareef-august-25"
published_at: "2026-08-13T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dfb8e041a4_rabi-ul-awwal-1-august-14-meelad-shareef-august-25.jpg"
keywords: ["Nabidinam", "Rabi ul Awwal", "Meelad Shareef", "Islamic Calendar"]
---

# മാസപ്പിറവി കണ്ടു.... നാളെ റബീഉൽ അവ്വൽ ഒന്ന്, നബിദിനം ഓഗസ്‌റ്റ് 25 ചൊവ്വാഴ്ച

> **Lead Summary:** **കോഴിക്കോട്: **ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ അറിയിച്ചു. ഇതനുസരിച്ച് നാളെ വെള്ളിയാഴ്ച, 2026 ആഗസ്റ്റ് 14ന് റബീഉൽ അവ്വൽ ഒന്നായിരിക്കും.

## Article Content

**കോഴിക്കോട്: **ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ അറിയിച്ചു. ഇതനുസരിച്ച് നാളെ വെള്ളിയാഴ്ച, 2026 ആഗസ്റ്റ് 14ന് റബീഉൽ അവ്വൽ ഒന്നായിരിക്കും.

അതുപ്രകാരം ഈ വർഷത്തെ മീലാദുശ്ശരീഫ് അഥവാ നബിദിനം റബീഉൽ അവ്വൽ 12ന് വരുന്ന ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കുമെന്നും ഖാസിമാർ വ്യക്തമാക്കി. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ് റാഹീമുൽഖലീൽ അൽബുഖാരി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

മാസപ്പിറവി സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്ത് മുസ്ലിം സമുദായം ആഘോഷപൂർവം അനുഷ്ഠിക്കുന്ന പ്രധാന ദിനങ്ങളിലൊന്നാണ് മീലാദുശ്ശരീഫ്. നബിതിരുമേനിയുടെ ജന്മദിനമായാണ് ഈ ദിനം ആചരിക്കുന്നത്.

റബീഉൽ അവ്വൽ മാസത്തിലെ ഒന്നാം തീയതി മുതൽ വിവിധ മഹല്ലുകളിലും സ്ഥാപനങ്ങളിലും മതപരമായ സദസുകളും പ്രാർഥനകളും സംഘടിപ്പിക്കും. മീലാദുശ്ശരീഫ് ദിനത്തിൽ പ്രത്യേക പ്രഭാഷണങ്ങൾ, മദ്‌ഹ് മജ്‌ലിസുകൾ, അന്നദാനം എന്നിവ നടക്കും. കേരളത്തിൽ വിവിധ സമുദായ സംഘടനകൾ മീലാദുശ്ശരീഫിന് വിവിധ തീയതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും സംയുക്ത മഹല്ല് ജമാഅത്തിന്റെ പ്രഖ്യാപനം അനുസരിച്ചാണ് ഭൂരിഭാഗം മഹല്ലുകളിലും പരിപാടികൾ സംഘടിപ്പിക്കുക. വിശ്വാസികൾ ഈ മാസം കൂടുതൽ പ്രാർഥനകളിലും ധർമ്മ പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് ഖാസിമാർ ആഹ്വാനം ചെയ്തു.

**English Summary:**

Joint Mahallu Jamaath Qazis Kanthapuram A.P. Abubacker Musliyar and Sayyid Ibrahimul Khaleel Al Bukhari announced that Rabi ul Awwal 1 will be on Friday, August 14, 2026, as the moon was sighted today. Accordingly, Meelad Shareef or Nabi Day on Rabi ul Awwal 12 will be observed on Tuesday, August 25.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378407/rabi-ul-awwal-1-august-14-meelad-shareef-august-25)