---
title: "അപകടത്തിന് പിന്നിലും മുട്ടയോ...? ബെംഗളൂരു ബിഡദിയിൽ കെഎസ്‌ആർടിസി ബസിന് നേരെ ചീമുട്ടയേറ്; പൊലീസിൽ പരാതി നൽകാൻ മലയാളി അസോസിയേഷൻ"
english_title: "KSRTC Bus Attacked With Eggs In Bidadi Near Bengaluru, Malayali Association To Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378402/bengaluru-bidadi-ksrtc-bus-egg-attack"
published_at: "2026-08-13T22:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7df56869f3f_bengaluru-bidadi-ksrtc-bus-egg-attack.jpg"
keywords: ["KSRTC", "Bengaluru", "Bidadi", "Egg Attack", "Kerala Vehicle"]
---

# അപകടത്തിന് പിന്നിലും മുട്ടയോ...? ബെംഗളൂരു ബിഡദിയിൽ കെഎസ്‌ആർടിസി ബസിന് നേരെ ചീമുട്ടയേറ്; പൊലീസിൽ പരാതി നൽകാൻ മലയാളി അസോസിയേഷൻ

> **Lead Summary:** **ബെംഗളൂരു: ** ബെംഗളൂരു സിറ്റിയോട് ചേർന്നുള്ള ബിഡദിയിൽ കെഎസ്ആർടിസി ബസിന് നേരെ മുട്ടയേർ. ഇന്നലെ രാത്രിയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് പോകുന്ന ബസിന് നേരെയാണ് അജ്ഞാതർ ചീമുട്ട എറിഞ്ഞത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മലയാളി അസോസിയേഷൻ.

## Article Content

**ബെംഗളൂരു: ** ബെംഗളൂരു സിറ്റിയോട് ചേർന്നുള്ള ബിഡദിയിൽ കെഎസ്ആർടിസി ബസിന് നേരെ മുട്ടയേർ. ഇന്നലെ രാത്രിയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് പോകുന്ന ബസിന് നേരെയാണ് അജ്ഞാതർ ചീമുട്ട എറിഞ്ഞത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മലയാളി അസോസിയേഷൻ.

ബെംഗളൂരു സിറ്റിക്കടുത്തുള്ള സ്ഥലങ്ങളിൽ കേരള രജിസ്ട്രേഷൻ വാഹനങ്ങൾക്കെതിരെ ആക്രമണം ഉണ്ടാവാറുണ്ടെന്ന് മലയാളി അസോസിയേഷൻ ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി കണ്ടക്ടർ ഇത് സംബന്ധിച്ച് കർണാടക ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 8ന് മറ്റൊരു കെഎസ്ആർടിസി ബസ് ഇതേ സ്ഥലത്ത് മറിയുകയും ഡ്രൈവറും കണ്ടക്ടറുമടക്കം രണ്ടുപേർ മരണപ്പെടുകയും ചെയ്തിരുന്നു.

അജ്ഞാതർ മുട്ട എറിഞ്ഞതിനെ തുടർന്നാണോ ബസ് നിയന്ത്രണം വിട്ടതെന്ന് അന്വേഷിക്കാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ ബസ് പൂർണമായി തകർന്നിരുന്നു. ബസിന്റെ ചില്ലിൽ മുട്ടയേർ ഉണ്ടായിട്ടുണ്ടോ എന്ന് ഫൊറൻസിക് പരിശോധന നടത്തണമെന്നാണ് അധികൃതരുടെ ആവശ്യം.

ബിഡദി ഭാഗത്ത് കേരള രജിസ്ട്രേഷൻ ബസുകൾക്കും കാറുകൾക്കും നേരെ സമാന ആക്രമണങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് മലയാളി അസോസിയേഷന്റെ നിലപാട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമികൾക്കായി തിരച്ചിൽ നടത്തുകയാണ്. കെഎസ്ആർടിസി അധികൃതരും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബെംഗളൂരു-കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.

**English Summary:**

An egg was thrown at a KSRTC bus travelling from Bengaluru to Kasaragod near Bidadi on the outskirts of Bengaluru last night. The Malayali Association said it will file a complaint with police, alleging frequent attacks on Kerala-registered vehicles in the area. The KSRTC conductor has also complained to the Karnataka DGP. On August 8, another KSRTC bus overturned at the same spot, killing the driver and conductor. The Transport Minister has ordered an inquiry into whether the egg attack caused loss of control. Authorities have sought forensic examination of the bus windshield.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378402/bengaluru-bidadi-ksrtc-bus-egg-attack)