---
title: "കഞ്ചാവ് ചതിച്ചാശാനേ.....! മോഷ്‌ടിക്കാൻ കയറി, പിന്നാലെ പായയിൽ കിടന്നുറങ്ങി കളളൻ, കൈയ്യോടെ  പൊക്കി പൊലീസ്"
english_title: "Thief Falls Asleep After Smoking Ganja During Burglary, Caught By Family In Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378399/hyderabad-thief-falls-asleep-caught-ganja-burglary"
published_at: "2026-08-13T21:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7defe93db51_hyderabad-thief-falls-asleep-caught-ganja-burglary.jpg"
keywords: ["Thief Arrested", "Theft Case", "Ganja"]
---

# കഞ്ചാവ് ചതിച്ചാശാനേ.....! മോഷ്‌ടിക്കാൻ കയറി, പിന്നാലെ പായയിൽ കിടന്നുറങ്ങി കളളൻ, കൈയ്യോടെ  പൊക്കി പൊലീസ്

> **Lead Summary:** ഹൈദരാബാദ്: മോഷണത്തിനിടെ കഞ്ചാവ് ഉപയോഗിച്ച ശേഷം ഉറങ്ങിപ്പോയ കളനെ വീട്ടുകാർ കയ്യോടെ പിടികൂടി. സമീപവാസിയായ യുവാവാണ് പിടിയിലായത്. വീട്ടുടമയും കുടുംബവും പുറത്തുപോയ സമയം നോക്കി മോഷണം നടത്താനായിരുന്നു യുവാവിന്റെ പദ്ധതി.

## Article Content

ഹൈദരാബാദ്: മോഷണത്തിനിടെ കഞ്ചാവ് ഉപയോഗിച്ച ശേഷം ഉറങ്ങിപ്പോയ കളനെ വീട്ടുകാർ കയ്യോടെ പിടികൂടി. സമീപവാസിയായ യുവാവാണ് പിടിയിലായത്. വീട്ടുടമയും കുടുംബവും പുറത്തുപോയ സമയം നോക്കി മോഷണം നടത്താനായിരുന്നു യുവാവിന്റെ പദ്ധതി.

വീടിനകത്ത് കയറി ആഭരണങ്ങളും പണവും ശേഖരിച്ച് ഇറങ്ങാൻ നേരമാണ് യുവാവിന് കലശലായ ഉറക്കം തോന്നിയത്. ഉടൻ അവിടെ കണ്ട പായയിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു ഇയാൾ.

പുറത്തുപോയി തിരികെ എത്തിയ വീട്ടുകാരാണ് അലമാര കുത്തിത്തുറന്നതും സാധനങ്ങൾ നിലത്ത് അലക്ഷ്യമായി കിടക്കുന്നതും ആദ്യം കണ്ടത്. മോഷണം നടന്നിട്ടുണ്ടാകാമെന്ന സംശയത്തിൽ വീടിനകം പരിശോധിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുന്ന കളളനെ കണ്ടത്.

പരിശോധനയിൽ മോഷണം പോയെന്ന് കരുതിയ ആഭരണങ്ങളും പണവും കളന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തി. ഉടൻ തന്നെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കളളനെ തൊണ്ടിമുതലോടെ അറസ്റ്റ് ചെയ്തു.

മോഷണത്തിന് കയറുന്നതിന് മുൻപ് ഇയാൾ കഞ്ചാവ് ഉപയോഗിച്ചതാണ് ഉറങ്ങിപ്പോകാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങൾ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സമീപ പ്രദേശങ്ങളിൽ നടന്ന മറ്റ് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

**English Summary:**

A thief in Hyderabad was caught red-handed by a family after he fell asleep inside their house during a burglary. The youth, a neighbour, had entered the house to steal jewellery and cash but smoked ganja before the act and dozed off on a mat. The family returned to find the cupboard ransacked and later found the man sleeping. Police arrested him with the stolen items. Police said ganja consumption led to the blunder and are checking his involvement in other local theft cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378399/hyderabad-thief-falls-asleep-caught-ganja-burglary)