---
title: "മെഡിക്കൽ കോളേജ് ടോയ്ലറ്റിൽ യുവ നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Nurse Found Dead In Kolkata Medical College Hospital Toilet, Police Probe Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378371/kolkata-nurse-found-dead-medical-college-toilet-rupali-barman"
published_at: "2026-08-13T18:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dbd260650e_kolkata-nurse-found-dead-medical-college-toilet-rupali-barman.jpg"
keywords: ["Nurse Death", "Nilratan Medical College", "Suicide", "Women Death"]
---

# മെഡിക്കൽ കോളേജ് ടോയ്ലറ്റിൽ യുവ നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** കൊൽക്കത്ത: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ടോയ്ലറ്റിനുള്ളിൽ യുവ നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി. ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് രൂപാലി ബർമാൻ ആണ് മരിച്ചത്. കൊൽക്കത്തയിലെ നിൽരതൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

## Article Content

കൊൽക്കത്ത: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ടോയ്ലറ്റിനുള്ളിൽ യുവ നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി. ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് രൂപാലി ബർമാൻ ആണ് മരിച്ചത്. കൊൽക്കത്തയിലെ നിൽരതൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

രൂപാലി ബുധനാഴ്ച രാത്രി 8 മണിക്കാണ് ഡ്യൂട്ടിക്കെത്തിയത്. ഗൈനക്കോളജി വിഭാഗത്തിലെ ഹൈ ഡിപ്പൻഡൻസ് യൂണിറ്റിലായിരുന്നു ഡ്യൂട്ടി. രോഗികളിലൊരാളെ പരിചരിച്ച ശേഷം രാത്രി 10.30 ഓടെ ഇവർ ടോയ്ലറ്റിലേക്ക് പോയി.

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ശുചിമുറിക്ക് പുറത്തുനിന്ന് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് രൂപാലിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ ട്രോളിയിൽ കിടത്തി അടിയന്തര ചികിത്സാ വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

> എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാൻ ടോയ്ലറ്റിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. "രൂപാലിയുടെ മരണത്തിൽ ഇതുവരെ ആത്മഹത്യ സ്ഥിരീകരിച്ചിട്ടില്ല" എന്ന് കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണർ കുനാൽ അഗർവാൾ പറഞ്ഞു.

ഫോറൻസിക് സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

**English Summary:**

A 30-year-old nurse, Rupali Barman of the Gynaecology department, was found dead inside a toilet at Nilratan Government Medical College and Hospital in Kolkata on Wednesday night. She had gone to the toilet around 10.30 pm during her duty. Colleagues alerted police after she did not respond. Police broke open the door and found her unconscious. She was declared dead at the hospital. Police said suicide has not been confirmed yet and are examining CCTV footage. The body has been sent for postmortem and a forensic team will inspect the spot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378371/kolkata-nurse-found-dead-medical-college-toilet-rupali-barman)