---
title: "ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്; കഴുത്ത് കറുക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്!"
english_title: "Acanthosis Nigricans: Causes, Symptoms And Health Risks Of Dark Neck Patches"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378368/acanthosis-nigricans-causes-symptoms-treatment-malayalam-"
published_at: "2026-08-13T17:58:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7db89b9e27b_acanthosis-nigricans-causes-symptoms-treatment-malayalam.jpg"
keywords: ["Acanthosis Nigricans", "Dark Neck", "Diabetes", "PCOS"]
---

# ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്; കഴുത്ത് കറുക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്!

> **Lead Summary:** ** **ശരീരത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് കഴുത്തിന് ചുറ്റും കറുപ്പ് നിറം വരുന്ന 'അക്കാന്തോസിസ് നിക്കരിക്കാൻസ്'. കഴുത്തിന്റെ പിൻഭാഗത്തോ മടക്കുകളിലോ ചർമ്മം കട്ടിയാവുകയും ഇരുണ്ട നിറം വരികയും ചെയ്യുന്ന ഈ പ്രശ്നം വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. പലപ്പോഴും ശരീരത്തിനകത്തു നടക്കുന്ന ചില ആരോഗ്യപരമായ മാറ്റങ്ങളുടെയോ രോഗാവസ്ഥകളുടെയോ പ്രധാനപ്പെട്ട സൂചന കൂടിയാണിത്.

## Article Content

** **ശരീരത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് കഴുത്തിന് ചുറ്റും കറുപ്പ് നിറം വരുന്ന 'അക്കാന്തോസിസ് നിക്കരിക്കാൻസ്'. കഴുത്തിന്റെ പിൻഭാഗത്തോ മടക്കുകളിലോ ചർമ്മം കട്ടിയാവുകയും ഇരുണ്ട നിറം വരികയും ചെയ്യുന്ന ഈ പ്രശ്നം വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. പലപ്പോഴും ശരീരത്തിനകത്തു നടക്കുന്ന ചില ആരോഗ്യപരമായ മാറ്റങ്ങളുടെയോ രോഗാവസ്ഥകളുടെയോ പ്രധാനപ്പെട്ട സൂചന കൂടിയാണിത്.

ഇൻസുലിൻ പ്രതിരോധം : ശരീരത്തിൽ ഇൻസുലിന്റെ അളവ് അമിതമാകുമ്പോഴോ പ്രമേഹത്തിന്റെ ആദ്യ ലക്ഷ്യങ്ങൾ രൂപപ്പെടുമ്പോഴോ ചർമ്മകോശങ്ങൾ പെരുകി കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകാം.

ഹോർമോൺ അസന്തുലിതാവസ്ഥ: സ്ത്രീകളിൽ കണ്ടുവരുന്ന പോളിസിസ്റ്റിക് ഒവറിയൻ സിൻഡ്രോം (PCOS), തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയും കഴുത്ത് കറുക്കാൻ ഇടയാക്കുകയും ചെയ്യും.

അമിതവണ്ണം : ശരീരഭാരം കൂടുമ്പോൾ ശരീരത്തിലെ മടക്കുകളിൽ ചർമ്മം തമ്മിൽ ഉരസുകയും, ഇത് ആ ഭാഗങ്ങളിൽ കറുപ്പ് നിറം വർദ്ധിക്കാൻ കാരണമാവുകയും ചെയ്യും.

പാരമ്പര്യം : കുടുംബപരമായി ജനിതകമായി ഇത്തരം ചർമ്മപ്രശ്നങ്ങൾ ഉള്ളവരിലും കഴുത്ത് കറുക്കുന്ന അവസ്ഥ കാണാറുണ്ട്.

മരുന്നുകളുടെ ഉപയോഗം: ചില പ്രത്യേക ഹോർമോൺ ഗുളികകൾ, സ്റ്റീറോയ്ഡുകൾ എന്നിവയുടെ തുടർച്ചയായ ഉപയോഗവും ഇതിന് കാരണമായേക്കാം.

സൂര്യപ്രകാശമേൽക്കുന്നത് : തുടർച്ചയായി വെയിലേറ്റുണ്ടാകുന്ന ടാനിംഗും വിയർപ്പ് അടിഞ്ഞുകൂടുന്നതും കഴുത്തിന്റെ നിറം വ്യത്യാസപ്പെടാൻ ഇടയാക്കും.

English Summary:

Acanthosis Nigricans causes dark, thick patches around the neck and skin folds. It is not just a cosmetic issue but can signal underlying health problems like insulin resistance, diabetes, PCOS, thyroid disorders, and obesity. Other causes include genetics, prolonged use of certain hormone pills and steroids, and sun exposure. Experts advise consulting a doctor for diagnosis and treatment instead of ignoring it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378368/acanthosis-nigricans-causes-symptoms-treatment-malayalam-)