---
title: "ജാഗ്രതൈ...പെരുമഴ വീണ്ടും വരുന്നു! തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്"
english_title: "Kerala Weather Update: Heavy Rain Likely Till August 17 Due To Low Pressure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378364/kerala-weather-rain-alert-august-13-to-17"
published_at: "2026-08-13T17:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7db38dd9c07_kerala-weather-rain-alert-august-13-to-17.jpg"
keywords: ["Kerala Weather", "Low Pressure", "Kerala Rain"]
---

# ജാഗ്രതൈ...പെരുമഴ വീണ്ടും വരുന്നു! തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കളമൊരുങ്ങുന്നു. പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് - വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്രന്യൂനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കളമൊരുങ്ങുന്നു. പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് - വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്രന്യൂനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെ വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ഇന്ന് ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എങ്കിലും മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും നഗരങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

English Summary:

The IMD has forecast renewed rainfall in Kerala from August 13 to 17 due to a deep depression over coastal West Bengal. Light to moderate rain is expected across the state, with isolated heavy showers today. No restrictions on fishing along Kerala, Karnataka and Lakshadweep coasts for today.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378364/kerala-weather-rain-alert-august-13-to-17)