---
title: "അവധിക്ക് നാട്ടിലെത്തിയതിനിടെ ദുരന്തം...! ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം "
english_title: "Young Man Dies In Bike-Lorry Accident On National Highway Near Purakkad "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378355/alappuzha-bike-lorry-accident-purakkad-youth-dies"
published_at: "2026-08-13T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dac61e4cec_alappuzha-bike-lorry-accident-purakkad-youth-dies.jpg"
keywords: ["Accident Death", "Alappuzha Accident", "Alappuzha Bike Accident", "Youth Death"]
---

# അവധിക്ക് നാട്ടിലെത്തിയതിനിടെ ദുരന്തം...! ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** ആലപ്പുഴ: ദേശീയ പാതയിൽ പുറക്കാടിന് സമീപം ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വീയപുരം ആറ്റുപുറത്ത് മാത്യുവിന്റെ മകൻ ആൽവിൻ മാത്യു ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: ദേശീയ പാതയിൽ പുറക്കാടിന് സമീപം ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വീയപുരം ആറ്റുപുറത്ത് മാത്യുവിന്റെ മകൻ ആൽവിൻ മാത്യു ആണ് മരിച്ചത്.

വ്യാഴ്ച രാവിലെ 7.15നായിരുന്നു അപകടം. ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് മുന്നിൽ പോയ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളജിലെ ബിബിഎ വിദ്യാർഥിയായിരുന്നു ആൽവിൻ മാത്യു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അപകട വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും ഉടൻ സ്ഥലത്തെത്തി.

ഗുരുതരമായി പരുക്കേറ്റ ആൽവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.ദേശീയപാതയിൽ പുറക്കാട് ഭാഗത്ത് ഇടയ്ക്കിടെ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വാഹനങ്ങളുടെ വേഗതയും ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

**English Summary:**

Alvin Mathew, 20, son of Mathew from Veeyapuram Attupurath, died after his bike crashed into the rear of a lorry on the National Highway near Purakkad, Alappuzha. The accident occurred at 7.15 am on Thursday. Alvin was a BBA student in Bengaluru. Police have registered a case and further investigation is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378355/alappuzha-bike-lorry-accident-purakkad-youth-dies)