---
title: "കണ്ടക്ടർക്ക് വരെ രക്ഷയില്ല; തിരക്കിനിടെ പ്രിയദർശിനി ബസിന്റെ ഡോർ തുറന്നുപോയി, റോഡിലേക്ക് വീണ കണ്ടക്ടർക്ക്  പരിക്ക്"
english_title: "KSRTC Conductor Falls From Moving Bus In Alappuzha After Door Opens"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378350/alappuzha-priyadarshini-bus-conductor-falls"
published_at: "2026-08-13T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7da4cea434a_alappuzha-priyadarshini-bus-conductor-falls.jpg"
keywords: ["KSRTC", "Bus Accident", "Priyadarshini Bus"]
---

# കണ്ടക്ടർക്ക് വരെ രക്ഷയില്ല; തിരക്കിനിടെ പ്രിയദർശിനി ബസിന്റെ ഡോർ തുറന്നുപോയി, റോഡിലേക്ക് വീണ കണ്ടക്ടർക്ക്  പരിക്ക്

> **Lead Summary:** **ആലപ്പുഴ: **കനത്ത തിരക്കിനിടെ പ്രിയദർശിനി ബസിന്റെ ഡോർ തുറന്നു പോയി കണ്ടക്ടർ റോഡിലേക്ക് വീണു. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ അമ്പിളിക്കാണ് കലവൂരിൽ വെച്ച് പരിക്കേറ്റത്. ആലപ്പുഴ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് അപകടം.

## Article Content

**ആലപ്പുഴ: **കനത്ത തിരക്കിനിടെ പ്രിയദർശിനി ബസിന്റെ ഡോർ തുറന്നു പോയി കണ്ടക്ടർ റോഡിലേക്ക് വീണു. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ അമ്പിളിക്കാണ് കലവൂരിൽ വെച്ച് പരിക്കേറ്റത്. ആലപ്പുഴ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് അപകടം.

ചെല്ലാനത്ത് നിന്ന് ആലപ്പുഴ ഡിപ്പോയിലേക്ക് തിരികെ വരുന്ന വഴിക്ക് കലവൂർ ഭാഗത്ത് എത്തിയപ്പോൾ പിൻവശത്തെ ഡോർ തനിയെ തുറന്നുപോവുകയായിരുന്നു. അനിയന്ത്രിതമായ തിരക്കുണ്ടായിരുന്ന ബസിൽ നിന്ന് അമ്പിളി ഹൈവേയിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായുള്ളൂ. റോഡിൽ വീണ കണ്ടക്ടറെ യാത്രക്കാർ തന്നെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അപകട സമയത്ത് മറ്റ് വാഹനങ്ങൾ കടന്നുവരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.സംഭവത്തിൽ കെ.എസ്.ആർ.ടി.സി. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

A KSRTC conductor named Ambili was injured after falling from a moving Priyadarshini bus in Kalavoor, Alappuzha. The rear door of the crowded bus on the Alappuzha-Chellanam route reportedly opened on its own, causing her to fall onto the highway. Passengers rescued her and took her to hospital. She sustained only minor injuries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378350/alappuzha-priyadarshini-bus-conductor-falls)