---
title: "  ഇത് കൊള്ളാമല്ലോ കളി....! രാവിലെ കൂടി, ഉച്ചയോടെ ഇടിഞ്ഞു; ഒറ്റയടിക്ക് സ്വർണത്തിന് കുറഞ്ഞത്  1120 രൂപ"
english_title: "Gold Price Drops Sharply In Kerala: 1120 Per Sovereign Fall Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378343/kerala-gold-price-today-falls-1120-rupees"
published_at: "2026-08-13T16:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d9ed1b5fbb_kerala-gold-price-today-falls-1120-rupees.jpg"
keywords: ["Gold Price", "Gold Rate Today", "Kerala Gold"]
---

#   ഇത് കൊള്ളാമല്ലോ കളി....! രാവിലെ കൂടി, ഉച്ചയോടെ ഇടിഞ്ഞു; ഒറ്റയടിക്ക് സ്വർണത്തിന് കുറഞ്ഞത്  1120 രൂപ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം കൈവരിച്ച സ്വർണം ഉച്ചയോടെ കുത്തനെ താഴ്ന്നു. രാവിലെ പവന് 200 രൂപ വർധിച്ച് 1,13,760 രൂപയിലെത്തിയ സ്വർണം ഉച്ചയായപ്പോൾ 1120 രൂപയാണ് കുറഞ്ഞത്.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം കൈവരിച്ച സ്വർണം ഉച്ചയോടെ കുത്തനെ താഴ്ന്നു. രാവിലെ പവന് 200 രൂപ വർധിച്ച് 1,13,760 രൂപയിലെത്തിയ സ്വർണം ഉച്ചയായപ്പോൾ 1120 രൂപയാണ് കുറഞ്ഞത്.

നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,12,640 രൂപയാണ്. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,080 രൂപയുമായി. ഇന്നലെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കൂടിയിരുന്നു. അപ്പോൾ പവൻ വില 1,13,560 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിഅന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,377.63 ഡോളറാണ് നിരക്ക്. ഈ വർഷത്തെ റെക്കോഡ് വില ജനുവരി 29നായിരുന്നു. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. കല്യാണവീട്ടുകാർക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കുകയാണ്.

English Summary:

Gold prices in Kerala saw a sharp decline today. After touching a monthly high of Rs 1,13,760 per sovereign in the morning, rates dropped by Rs 1120 to Rs 1,12,640. Per gram price is now Rs 14,080. The year's record was on Jan 29 at Rs 1,31,160 per sovereign.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378343/kerala-gold-price-today-falls-1120-rupees)