---
title: "നൊമ്പരമായി ദാരുണാപകടം; ആർബിഐ ഓഫീസിൽ കറൻസി നശിപ്പിക്കുന്ന മെഷീനിൽ കൈ കുടുങ്ങി ബാങ്ക് ജീവനക്കാരൻ മരിച്ചു"
english_title: "Contract Worker Dies In RBI Thiruvananthapuram Office After Hand Gets Caught In Machine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378329/thiruvananthapuram-rbi-office-accident-worker-dies"
published_at: "2026-08-13T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d900e01b6c_thiruvananthapuram-rbi-office-accident-worker-dies.jpg"
keywords: ["RBI", "Accident", "Currency Shredding Machine"]
---

# നൊമ്പരമായി ദാരുണാപകടം; ആർബിഐ ഓഫീസിൽ കറൻസി നശിപ്പിക്കുന്ന മെഷീനിൽ കൈ കുടുങ്ങി ബാങ്ക് ജീവനക്കാരൻ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫിസിൽ ജോലിക്കിടെ ഉപയോഗശൂന്യമായ കറൻസി നശിപ്പിക്കുന്ന മെഷീനിൽ കൈ കുടുങ്ങി ജീവനക്കാരൻ മരിച്ചു. ബെംഗളൂരു സ്വദേശി എച്ച്.എൻ.അശോക് ആണ് മരിച്ചത്. ആർബിഐക്ക് വേണ്ടി കരാർ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അശോക്.

## Article Content

**തിരുവനന്തപുരം: **റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫിസിൽ ജോലിക്കിടെ ഉപയോഗശൂന്യമായ കറൻസി നശിപ്പിക്കുന്ന മെഷീനിൽ കൈ കുടുങ്ങി ജീവനക്കാരൻ മരിച്ചു. ബെംഗളൂരു സ്വദേശി എച്ച്.എൻ.അശോക് ആണ് മരിച്ചത്. ആർബിഐക്ക് വേണ്ടി കരാർ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അശോക്.

ബേക്കറി ജംഗ്ഷനിലുള്ള ആർബിഐ ഓഫിസിനുള്ളിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള മെഷീൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിനിടെ മെഷീന്റെ ബെൽറ്റിൽ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനും ഇടയിൽ കുരുങ്ങി ഗുരുതരമായി പരുക്കേറ്റു.

രക്തം വാർന്ന് അവശനായ അശോകിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ആർബിഐ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

A 48-year-old contract worker, H.N. Ashok from Bengaluru, died at the RBI office in Thiruvananthapuram after his hand got caught in a currency shredding machine. The accident occurred yesterday afternoon during a trial run of the machine used to destroy obsolete currency notes. Despite being rushed to hospital, he succumbed to injuries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378329/thiruvananthapuram-rbi-office-accident-worker-dies)