---
title: "പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, വീട്ടിലെത്തി സംസാരിച്ചുകൊണ്ടിരിക്കെ കറിക്കത്തി കൊണ്ട് കുത്തി; സുരമ്യയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് "
english_title: "North Paravur Murder: Woman Stabbed To Death By Male Friend Over Breakup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378328/north-paravur-woman-murdered-by-boyfriend-breakup"
published_at: "2026-08-13T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d906fa7f43_north-paravur-woman-murdered-by-boyfriend-breakup.jpg"
keywords: ["Suramya Murder", "Murder Case", "Paravoor Murder"]
---

# പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, വീട്ടിലെത്തി സംസാരിച്ചുകൊണ്ടിരിക്കെ കറിക്കത്തി കൊണ്ട് കുത്തി; സുരമ്യയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് 

> **Lead Summary:** **എറണാകുളം: **വടക്കൻ പറവൂരിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്ന സംഭവത്തിൽ കൊടുത്താൽ വിവരങ്ങൾ പുറത്ത് . പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ ദേഷ്യത്തിലാണ് യുവതിയെ കൊന്നതെന്ന് ആൺ സുഹൃത്ത് മൊഴി നൽകി. ചൂണ്ടി സ്വദേശിനിയായ സുരമ്യയാണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**എറണാകുളം: **വടക്കൻ പറവൂരിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്ന സംഭവത്തിൽ കൊടുത്താൽ വിവരങ്ങൾ പുറത്ത് . പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ ദേഷ്യത്തിലാണ് യുവതിയെ കൊന്നതെന്ന് ആൺ സുഹൃത്ത് മൊഴി നൽകി. ചൂണ്ടി സ്വദേശിനിയായ സുരമ്യയാണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിൽ കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, കുറച്ചുകാലമായി സുരമ്യ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനെ ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനായി സുരമ്യ ഇന്ന് ഷിബിന്‍റെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം. 

കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് ഷിബിന്‍ വിളിച്ചത് പ്രകാരം പറവൂരില്‍ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ് ഷിബിന്‍ യുവതിയെ വീട്ടിലെത്തിച്ചത്.

തർക്കത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, രാവിലെ പത്ത് മണിയോടെ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻതന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

**English Summary:**

In North Paravur, Ernakulam, a 26-year-old woman Suramya from Choodi was stabbed to death by her male friend Shibin from Thuruthippuram. According to police, Shibin told them he committed the murder out of anger after Suramya decided to end their six-year relationship. The incident occurred at around 10 AM at Shibin’s house when they were discussing the breakup. Suramya was rushed to the taluk hospital but did not survive. Police have taken Shibin into custody and begun arrest procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378328/north-paravur-woman-murdered-by-boyfriend-breakup)