---
title: "ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ഒരു കിടിലൻ പൈനാപ്പിൾ പച്ചടി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ"
english_title: "Easy Kerala Style Pineapple Pachadi Recipe for Sadhya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378327/easy-kerala-pineapple-pachadi-recipe"
published_at: "2026-08-13T15:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d905373cf7_easy-kerala-pineapple-pachadi-recipe.jpg"
keywords: ["Pineapple Pachadi", "Kerala Sadhya", "Kerala Recipes", "Traditional Recipe", "Onam Recipes"]
---

# ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ഒരു കിടിലൻ പൈനാപ്പിൾ പച്ചടി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ

> **Lead Summary:** **[** സദ്യകളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് മധുരവും പുളിയും എരിവും ഒരേപോലെ ഒത്തിണങ്ങിയ പൈനാപ്പിൾ പച്ചടി. മലബാർ സദ്യവട്ടങ്ങളുടെയും വിവാഹ വിരുന്നുകളുടെയും ഒഴിച്ചുകൂടാനാവാത്ത ഈ രുചിക്കൂട്ട്, ഏത് ഊണിനും ഒരു പ്രത്യേക കൊതി ഉണർത്തുന്ന ഒന്നാണ്.**

## Article Content

**[** സദ്യകളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് മധുരവും പുളിയും എരിവും ഒരേപോലെ ഒത്തിണങ്ങിയ പൈനാപ്പിൾ പച്ചടി. മലബാർ സദ്യവട്ടങ്ങളുടെയും വിവാഹ വിരുന്നുകളുടെയും ഒഴിച്ചുകൂടാനാവാത്ത ഈ രുചിക്കൂട്ട്, ഏത് ഊണിനും ഒരു പ്രത്യേക കൊതി ഉണർത്തുന്ന ഒന്നാണ്.**

ആവശ്യമായ ചേരുവകൾ

പൈനാപ്പിൾ: 1 കപ്പ് (ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്)

തേങ്ങ: 1 കപ്പ് (ചിരകിയത്)

പച്ചമുളക്: 2 എണ്ണം (കീറിയത്)

മഞ്ഞൾപ്പൊടി: അര ടീസ്പൂൺ

മുളകുപൊടി: അര ടീസ്പൂൺ

ശർക്കര: 1 അല്ലെങ്കിൽ 2 ടേബിൾസ്പൂൺ (മധുരത്തിന് അനുസരിച്ച്)

കട്ടി തൈര്: 1 കപ്പ്

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ: 2 ടീസ്പൂൺ

കടുക്: 1 ടീസ്പൂൺ

വറ്റൽമുളക്: 2 എണ്ണം

കറിവേപ്പില: ഒരു തണ്ട്

ചെറിയ ഉള്ളി: 3 എണ്ണം (ചെറിയതായി അരിഞ്ഞത് - ഓപ്ഷണൽ)

പാചകം ചെയ്യുന്ന വിധം

 അരിഞ്ഞുവെച്ച പൈനാപ്പിൾ ഒരു പാത്രത്തിലിട്ട് അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് വേവിക്കാൻ വെക്കുക. പൈനാപ്പിൾ നന്നായി വെന്തുവരുമ്പോൾ അതിലേക്ക് ശർക്കര ചേർത്ത് ഇളക്കുക. ശർക്കര അലിഞ്ഞ് പൈനാപ്പിളുമായി നന്നായി യോജിച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.

തേങ്ങ, അല്പം ജീരകം (വേണമെങ്കിൽ), ബാക്കി നിൽക്കുന്ന ചെറിയ കഷ്ണം പച്ചമുളക് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക. വേവിച്ചു വെച്ചിരിക്കുന്ന പൈനാപ്പിളിലേക്ക് ഈ തേങ്ങ അരപ്പ് ചേർത്ത് ഇളക്കി ചെറിയ തീയിൽ ഒന്നിളക്കി തിളപ്പിക്കുക. (തേങ്ങ ചേർത്ത ശേഷം കൂടുതൽ നേരം തിളപ്പിക്കേണ്ടതില്ല). അതിനുശേഷം തീ ഓഫ് ചെയ്ത് മിശ്രിതം നന്നായി തണുക്കാൻ അനുവദിക്കുക.

 മിശ്രിതം പൂർണ്ണമായി തണുത്ത ശേഷം നന്നായി ഉടച്ചെടുത്ത കട്ടി തൈര് ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. (ചൂടോടെ തൈര് ഒഴിച്ചാൽ പച്ചടി പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്).  ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളക്, കറിവേപ്പില, അരിഞ്ഞ ചെറിയ ഉള്ളി എന്നിവ ചേർത്ത് ഗോൾഡൻ കളർ ആകുന്നത് വരെ വറുക്കുക. ഇത് തയ്യാറാക്കിവെച്ച പച്ചടിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. രുചികരവും മധുരമൂറുന്നതുമായ പൈനാപ്പിൾ പച്ചടി തയ്യാർ. 

English Summary: **

Pineapple pachadi is a popular Kerala sadhya dish combining sweet, sour and spicy flavors. Pineapple is cooked with spices and jaggery, mixed with coconut paste and cooled before adding thick curd. A tempering of mustard, dried chillies, curry leaves and optional shallots is added at the end.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378327/easy-kerala-pineapple-pachadi-recipe)