---
title: "പ്രതിമാസം 95,000 രൂപവരെ ശമ്പളം,  250 ഒഴിവുകൾ;  ഐ.ഒ.ബിയിൽ നേരിട്ടുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം ...!"
english_title: "Indian Overseas Bank Recruitment 2026: 250 Local Bank Officer Vacancies, Apply Online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378326/indian-overseas-bank-lbo-recruitment-250-vacancies-apply"
published_at: "2026-08-13T14:53:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d8dd81edac_indian-overseas-bank-lbo-recruitment-250-vacancies-apply.jpg"
keywords: ["IOB Recruitment", "Local Bank Officer", "Bank Jobs", "Job"]
---

# പ്രതിമാസം 95,000 രൂപവരെ ശമ്പളം,  250 ഒഴിവുകൾ;  ഐ.ഒ.ബിയിൽ നേരിട്ടുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം ...!

> **Lead Summary:** ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദധാരികൾക്കായി ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ 250 ഒഴിവുകൾ വന്നിരിക്കുന്നു. നേരിട്ടുള്ള നിയമനത്തിലൂടെയുള്ള ഈ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

## Article Content

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദധാരികൾക്കായി ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ 250 ഒഴിവുകൾ വന്നിരിക്കുന്നു. നേരിട്ടുള്ള നിയമനത്തിലൂടെയുള്ള ഈ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ കണക്ക് നോക്കിയാൽ തമിഴ്നാട്ടിൽ 100, കർണാടകയിൽ 50, മഹാരാഷ്ട്രയിൽ 50, ഗുജറാത്ത് 50 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. കേരളത്തിൽ തൽക്കാലം ഒഴിവുകളില്ലെങ്കിലും, 12 വർഷത്തിന് ശേഷമോ അതിനുമുമ്പോ പ്രമോഷൻ ലഭിക്കുമ്പോൾ സ്വന്തം സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് മാറാനുള്ള സൗകര്യമുണ്ട്.

ജനറൽ വിഭാഗത്തിന് 94 ഉം, ഒ.ബി.സി വിഭാഗത്തിന് 80 ഉം, എസ്.സി വിഭാഗത്തിന് 36 ഉം, ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 22 ഉം, എസ്.ടി വിഭാഗത്തിന് 18 ഉം എന്നിങ്ങനെയാണ് സംവരണ ഘടന തയ്യാറാക്കിയിരിക്കുന്നത്.

അംഗീകൃത സർവകലാശാലാ ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. അതോടൊപ്പം അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ എഴുതാനും സംസാരിക്കാനുമുള്ള അറിവ് ഉണ്ടായിരിക്കണം.

2026 ഓഗസ്റ്റ് 1 പ്രകാരം ഉദ്യോഗാർത്ഥികളുടെ പ്രായം 20 വയസിനും 30 വയസിനും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പ്രൊഫിഷ്യൻസി ടെസ്റ്റ്, വ്യക്തിഗത ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

തുടക്കത്തിൽ 48,480 മുതൽ 85,920 രൂപ വരെയാണ് ശമ്പള സ്കെയിൽ വരുന്നത്. ഡി.എ. ഉൾപ്പെടെയുള്ള അലവൻസുകൾ ചേർത്ത് പ്രതിമാസം 95,000 രൂപയോടടുത്ത് ശമ്പളം ലഭിക്കും.

പൊതുവിഭാഗത്തിന് 850 രൂപയും (ജിഎസ്ടി ഉൾപ്പെടെ) പട്ടികജാതി/ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.iob.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378326/indian-overseas-bank-lbo-recruitment-250-vacancies-apply)