---
title: "'ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ? ആരെ പിടിച്ചാലും നിയമത്തിന് മുൻപിൽ വരും'; ലഹരിക്കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല"
english_title: "Ramesh Chennithala Responds To Drug Case Involving V D Satheesan's Social Media Coordinator"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378296/ramesh-chennithala-response-drug-case-vd-satheesan-coordinator"
published_at: "2026-08-13T12:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d731379001_ramesh-chennithala-response-drug-case-vd-satheesan-coordinator.jpg"
keywords: ["Kasargod MDAM Arrest", "Ramesh Chennithala", "V D Satheesan", "Drug Case", "CM Social Media Coordinator"]
---

# 'ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ? ആരെ പിടിച്ചാലും നിയമത്തിന് മുൻപിൽ വരും'; ലഹരിക്കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **വി.ഡി. സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നവകാശപ്പെടുന്ന ആള്‍ ലഹരി കേസില്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധതെറ്റാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **വി.ഡി. സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നവകാശപ്പെടുന്ന ആള്‍ ലഹരി കേസില്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധതെറ്റാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

> "അവര്‍ ഭരിച്ചപ്പോള്‍ ലഹരിക്ക് തടയിടാന്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍ അത് ചെയ്യുന്നവരെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്" എന്നും ചെന്നിത്തല വിമർശിച്ചു. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഇപ്പോള്‍ സമാധാനമുണ്ടെന്നും മന്ത്രി പറഞ്ഞു. "ഡിവൈഎഫ്‌ഐയോ യൂത്ത് കോണ്‍ഗ്രസോ അല്ല. ആരെ പിടിച്ചാലും അവരെല്ലാം നിയമത്തിനു മുന്‍പില്‍ വരും" എന്നും അദ്ദേഹം വ്യക്തമാക്കി.

> പ്രതികള്‍ക്ക് ആരുമായി ബന്ധമുണ്ടെങ്കിലും അത് വിഷയമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. "അറസ്റ്റിലാകുന്നവര്‍ക്ക് താനുമായോ മുഖ്യമന്ത്രിയുമായോ ബന്ധമുണ്ടെങ്കിലും അവർക്കെതിരെ നടപടി ഉണ്ടാകും" എന്നും ചെന്നിത്തല പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പലരുമായും ഫോട്ടോയെടുക്കുമെന്നും, "ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ" എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ വലിയ അളവില്‍ രാസ ലഹരിയുമായി പിടിയിലായതിന് പിന്നാലെ ഒപ്പറേഷന്‍ തൂഫാന്‍ പിന്നോട്ട് പോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനം. തൂഫാന്‍ നോഡല്‍ ഓഫിസറെ മാറ്റിയ വിഷയത്തിലും മന്ത്രി വിശദീകരണം നൽകി.

> പുട്ട വിമലാദിത്യ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഒന്നര മാസം അവധി എടുത്തതിനാലാണ് പുതിയ ആളെ നിയോഗിച്ചതെന്നാണ് ചെന്നിത്തല പറഞ്ഞത്. "അദ്ദേഹം ആന്ധ്രയിലേക്ക് പോയിരിക്കുകയാണ്. തിരികെ വന്നാല്‍ അദ്ദേഹം തന്നെ നോഡല്‍ ഓഫീസറായി തുടരും" എന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടര്‍ അടക്കമുള്ള വാര്‍ത്താ ചാനലുകളുടെ സമൂഹമാധ്യമ വാര്‍ത്താ കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്ത വിഷയത്തിൽ പ്രതികരിച്ച മന്ത്രി, അതേക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പറഞ്ഞു. പൊലീസ് ഇതില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

**English Summary:**

Home Minister Ramesh Chennithala criticised Leader of Opposition V D Satheesan over remarks following the arrest of a person claiming to be Satheesan's social media coordinator in a drug case. Chennithala called the allegations baseless and said law will act against anyone irrespective of political affiliation. He explained the change in Operation Thoofan nodal officer was due to Putha Vimaladitya taking 1.5 months leave for personal reasons. He also said police had no role in Meta removing news cards of channels including Reporter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378296/ramesh-chennithala-response-drug-case-vd-satheesan-coordinator)