---
title: "  വലിച്ചുവാരി കഴിക്കേണ്ട.. ശ്രദ്ധയോടെ കഴിക്കാം ഇനിമുതൽ; പിസിഒഡി പ്രതിരോധിക്കാൻ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ!"
english_title: "PCOD Diet Guide: Foods To Eat And Avoid For Hormone Balance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378289/pcod-diet-foods-to-eat-and-avoid-malayalam"
published_at: "2026-08-13T12:31:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d6d291ae61_pcod-diet-foods-to-eat-and-avoid-malayalam.jpg"
keywords: ["PCOD", "PCOS", "Women's Health", "Hormone Balance"]
---

#   വലിച്ചുവാരി കഴിക്കേണ്ട.. ശ്രദ്ധയോടെ കഴിക്കാം ഇനിമുതൽ; പിസിഒഡി പ്രതിരോധിക്കാൻ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ!

> **Lead Summary:** ** **ഇന്നത്തെ ജീവിതശൈലിയിൽ നിരവധി യുവതികളെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഒവറിയൻ ഡിസീസ് അഥവാ പിസിഒഡി. ഇത് ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുകയും ശരീരഭാരം വർദ്ധിക്കൽ, മുഖക്കുരു, ആർത്തവ ക്രമക്കേടുകൾ തുടങ്ങിയ വിവിധ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

## Article Content

** **ഇന്നത്തെ ജീവിതശൈലിയിൽ നിരവധി യുവതികളെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഒവറിയൻ ഡിസീസ് അഥവാ പിസിഒഡി. ഇത് ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുകയും ശരീരഭാരം വർദ്ധിക്കൽ, മുഖക്കുരു, ആർത്തവ ക്രമക്കേടുകൾ തുടങ്ങിയ വിവിധ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഈ അവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മരുന്നുകൾക്കൊപ്പം ആരോഗ്യകരവും കൃത്യവുമായ ഭക്ഷണശീലങ്ങൾ പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. പിസിഒഡി (PCOD) ഉള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് ഹോർമോൺ നിലവാരം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സഹായിക്കും.

**ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ**

***റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ്: മൈദ കൊണ്ടുള്ള ഭക്ഷണങ്ങൾ (ബ്രെഡ്, പേസ്ട്രി, ബിസ്കറ്റ്), വെളുത്ത അരി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ ഇടയാക്കും.***

***പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ: മിഠായികൾ, ചോക്ലേറ്റുകൾ, സോഫ്റ്റ് ഡ്രിങ്സ്, പാക്കറ്റിൽ ലഭിക്കുന്ന ജ്യൂസുകൾ എന്നിവ ഇൻസുലിൻ പ്രതിരോധം  വർദ്ധിപ്പിക്കും.***

***സംസ്കരിച്ച മാംസവും ഫാസ്റ്റ് ഫുഡും: ബർഗർ, പിസ്സ, ഫ്രെഞ്ച് ഫ്രൈസ് തുടങ്ങിയ ജങ്ക് ഫുഡുകളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കും.***

***എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ: ഇത്തരം ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകാം.***

***പാൽ ഉൽപ്പന്നങ്ങൾ: ചിലരിൽ പാൽ, പാട നീക്കം ചെയ്യാത്ത പാലുൽപ്പന്നങ്ങൾ എന്നിവ മുഖക്കുരുവും ഹോർമോൺ വ്യതിയാനങ്ങളും കൂട്ടാൻ ഇടയാക്കുമെന്നതിനാൽ മിതമായ അളവിൽ ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.***

**കഴിക്കേണ്ട ഭക്ഷണങ്ങൾ**

***നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ: പച്ചക്കറികൾ, ഇലക്കറികൾ, നട്സ്, സീഡുകൾ (ചിയ സീഡ്, ഫ്ലാക്സ് സീഡ്) എന്നിവ ദഹനം മെച്ചപ്പെടുത്താനും ഇൻസുലിൻ അളവ് നിയന്ത്രിക്കാനും സഹായിക്കും.***

***മുഴുവൻ ധാന്യങ്ങൾ : ഓട്സ്, ബ്രൗൺ റൈസ്, ചാമ, റാഗി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം. ഇവ സാെവധാനത്തിൽ ദഹിക്കുകയും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാൻ സഹായിക്കുകയും ചെയ്യും.***

***ആരോഗ്യകരമായ കൊഴുപ്പുകൾ: അവോക്കാഡോ, ഒലീവ് ഓയിൽ, വെളിച്ചെണ്ണ, മൽസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കാൻ സഹായിക്കും.***

***പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ: പരിപ്പ് വർഗ്ഗങ്ങൾ, പയർ, മുട്ട, ചിക്കൻ, മീൻ എന്നിവ കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് പെട്ടെന്ന് വിശപ്പ് തോന്നുന്നത് തടയുകയും ഊർജ്ജം നൽകുകയും ചെയ്യും.***

***ആന്റിഓക്‌സിഡന്റുകൾ അടങ്ങിയവ: ബെറികൾ, മാതളനാരങ്ങ, ഗ്രീൻ ടീ എന്നിവ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കും.***

English Summary:

PCOD is a common health issue among young women today, affecting hormone balance and causing weight gain, acne, and irregular periods. Along with medication, a proper diet is key to managing it. Avoid refined carbs, sugar, processed meat, fried foods, and limit dairy. Include fiber-rich foods, whole grains like oats and ragi, healthy fats like olive oil and omega-3, lean proteins, and antioxidants like berries and green tea to help control insulin and inflammation.

***
***

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378289/pcod-diet-foods-to-eat-and-avoid-malayalam)