---
title: "നാടിനെ വിറപ്പിച്ച് കൊയിലാണ്ടിയിലെ കൊലപാതകം; അർദ്ധരാത്രി മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം ജീവനെടുത്തു; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Man Found Murdered In Rented House At Koyilandy, Police Probe On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378277/koyilandy-rented-house-murder-oomadurai-"
published_at: "2026-08-13T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d600464d23_koyilandy-rented-house-murder-oomadurai.jpg"
keywords: ["Koyilandy", "Kerala Police", "Koyilandy Murder"]
---

# നാടിനെ വിറപ്പിച്ച് കൊയിലാണ്ടിയിലെ കൊലപാതകം; അർദ്ധരാത്രി മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം ജീവനെടുത്തു; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട്: കൊയിലാണ്ടിയിൽ വാടകവീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉള്ളിയേരി കന്നൂരിൽ ആക്രി കച്ചവടം നടത്തുന്ന ഊമദുരൈ ആണ് മരിച്ചത്. മീത്തലക്കണ്ടി പള്ളിക്ക് പിറകുവശത്തെ വാടകവീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 

## Article Content

**കോഴിക്കോട് : **കോഴിക്കോട്: കൊയിലാണ്ടിയിൽ വാടകവീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉള്ളിയേരി കന്നൂരിൽ ആക്രി കച്ചവടം നടത്തുന്ന ഊമദുരൈ ആണ് മരിച്ചത്. മീത്തലക്കണ്ടി പള്ളിക്ക് പിറകുവശത്തെ വാടകവീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയം വാടകവീട്ടിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. വിവരമറിഞ്ഞ് നാട്ടുകാർ ഉടൻ തന്നെ കൊയിലാണ്ടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

English Summary:

A 42-year-old scrap dealer, Oomadurai from Kannur, Ulliyeri was found murdered in a rented house behind Meethalakkandi mosque in Koyilandy, Kozhikode on Wednesday night around 11 PM. Police suspect the murder followed a verbal dispute with a friend. No others were present in the house at the time. The body has been sent for postmortem and further investigation is underway.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378277/koyilandy-rented-house-murder-oomadurai-)