---
title: " മെസ്സി വിവാദം: 'ഇടപാടിൽ കഴിഞ്ഞ സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നു..?' കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി "
english_title: "Messi Controversy: CM VD Satheesan Says Serious Lapses Found, GST Evasion Detected Earlier"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378274/messi-controversy-cm-vd-satheesan-probe-report-lapses"
published_at: "2026-08-13T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d5d9a1e6fc_messi-controversy-cm-vd-satheesan-probe-report-lapses.jpg"
keywords: ["Messi Controversy", "Sports Scam", "VD Satheesan", "Kerala Sports Department"]
---

#  മെസ്സി വിവാദം: 'ഇടപാടിൽ കഴിഞ്ഞ സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നു..?' കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി 

> **Lead Summary:** തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഈ ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർതന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിച്ച നിലയിലായിരുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

## Article Content

തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഈ ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർതന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിച്ച നിലയിലായിരുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അന്വേഷണത്തിലുണ്ടായ ഈ അനാസ്ഥയെക്കുറിച്ച് പ്രത്യേകം പരിശോധിക്കും എന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ സ്പോൺസർമാരെ നിശ്ചയിച്ചതിൽ ക്രമക്കേടുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

താല്പര്യപത്രം ക്ഷണിക്കാതെയാണ് സ്പോൺസർമാരെ തീരുമാനിച്ചത് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാന സർക്കാർ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ടോയെന്നും സംശയമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. അതെല്ലാം പരിശോധിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നുവെന്നും സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടോ എന്നും സർക്കാർ വിശദമായി പരിശോധിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി എവിടെനിന്നാണ് ഫണ്ട് എത്തിയതെന്ന കാര്യവും അന്വേഷണ പരിധിയിൽ വരും എന്നും അദ്ദേഹം അറിയിച്ചു.

വിവാദവുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. നിലവിലെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം സ്വകാര്യ ഏജൻസികൾ ഏതെങ്കിലും തരത്തിൽ സർക്കാരിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു. മെസിയെ കേരളത്തിൽ എത്തിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്ന് കായിക വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്.

സാമ്പത്തിക ഇടപാടുകളിലും ഭരണപരമായ നടപടികളിലും വ്യാപകമായ ചട്ടലംഘനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടിലെ സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കൂടുതൽ പരിശോധനയ്ക്കും നടപടിക്കും ഒരുങ്ങുന്നത്.

**English Summary:**

Kerala CM VD Satheesan said the Sports Department's probe report on the Messi controversy found serious lapses. He stated that GST evasion was detected and notice issued by the previous government, but the probe remained stalled for 7 months. Sponsors were allegedly finalized without inviting expressions of interest. The CM said the government will probe the administrative apathy, recover financial losses, and decide on handing the case to central agencies after the preliminary inquiry. Action will be taken against those responsible, and the role of private agencies will also be examined.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378274/messi-controversy-cm-vd-satheesan-probe-report-lapses)