---
title: " '80-ൽ അധികം ജീവനുകൾ പൊലിഞ്ഞു; മുതലപ്പുഴയിലെ അപകടാവസ്ഥ പരിഹരിക്കും' - മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "CM VD Satheesan Says Meeting Held To Assess Muthalappuzha Danger Zone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378268/muthalappuzha-danger-zone-cm-vd-satheesan-meeting-new"
published_at: "2026-08-13T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d56e088ed0_muthalappuzha-danger-zone-cm-vd-satheesan-meeting.jpg"
keywords: ["Muthalappuzha", "VD Satheesan", "Accident Zone"]
---

#  '80-ൽ അധികം ജീവനുകൾ പൊലിഞ്ഞു; മുതലപ്പുഴയിലെ അപകടാവസ്ഥ പരിഹരിക്കും' - മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **മുതലപ്പുഴയിലെ അപകടാവസ്ഥ പരിശോധിക്കുന്നതിനായി പ്രത്യേക യോഗം ചേർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഖനന നിയമ ഭേദഗതി കേരളത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, താൽക്കാലികമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു. ദീർഘകാലടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: **മുതലപ്പുഴയിലെ അപകടാവസ്ഥ പരിശോധിക്കുന്നതിനായി പ്രത്യേക യോഗം ചേർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഖനന നിയമ ഭേദഗതി കേരളത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, താൽക്കാലികമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു. ദീർഘകാലടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതലപ്പുഴ ഒരു വലിയ അപകട മേഖലയാണെന്നും ഇതുവരെ 80-ൽ അധികം ആളുകൾ അവിടെനിന്ന് മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടലിൽ ആരെങ്കിലും കാണാതായാൽ അവരെ ഉടൻ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. കൂടാതെ, അപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ പുതിയ വീടുകൾ വെച്ചുനൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് രണ്ട് ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായെന്ന് മുഖ്യമന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. 

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കും. ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60% കണ്ടെയ്നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Kerala CM VD Satheesan said a meeting was held to assess the dangerous condition at Muthalappuzha. Calling it a high-risk area where over 80 people have died, he said both immediate and long-term measures will be decided. The CM also stated that the mining law amendment will impact Kerala, and that the government will provide houses to families of accident victims and strengthen rescue operations for those missing at sea.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378268/muthalappuzha-danger-zone-cm-vd-satheesan-meeting-new)