---
title: "കളിക്കളം വിടാൻ ഒരുങ്ങി മെസ്സി? വിരമിക്കൽ സൂചന നൽകി അർജന്റീനൻ നായകൻ"
english_title: "Lionel Messi Hints at Retirement After Father’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378253/lionel-messi-hints-at-retirement-after-fathers-death"
published_at: "2026-08-13T09:43:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d46444a1bf_lionel-messi-hints-at-retirement-after-fathers.jpg"
keywords: ["Lionel Messi", "Argentina", "Messi Retirement", "Jorge Messi", "Football", "Argentina Captain"]
---

# കളിക്കളം വിടാൻ ഒരുങ്ങി മെസ്സി? വിരമിക്കൽ സൂചന നൽകി അർജന്റീനൻ നായകൻ

> **Lead Summary:** **[**പിതാവ് ഹോർഹെ മെസ്സിയുടെ മരണത്തിന് പിന്നാലെ വിരമിക്കൽ സൂചന നൽകി അർജന്റീന നായകൻ ലിയോണൽ മെസ്സി. ഫുട്ബോളിൽ ഇനി കൂടുതൽകാലം തുടരാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അച്ഛനില്ലാതെ മുന്നോട്ട് പോകുന്നത് പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പിതാവിന്റെ മരണശേഷം മെസ്സി ആദ്യമായി നടത്തിയ പ്രതികരണമാണിത്.

## Article Content

**[**പിതാവ് ഹോർഹെ മെസ്സിയുടെ മരണത്തിന് പിന്നാലെ വിരമിക്കൽ സൂചന നൽകി അർജന്റീന നായകൻ ലിയോണൽ മെസ്സി. ഫുട്ബോളിൽ ഇനി കൂടുതൽകാലം തുടരാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അച്ഛനില്ലാതെ മുന്നോട്ട് പോകുന്നത് പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പിതാവിന്റെ മരണശേഷം മെസ്സി ആദ്യമായി നടത്തിയ പ്രതികരണമാണിത്.

ഓഗസ്റ്റ് 7-നാണ് മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു ഹോർഹെ. പിതാവിന്റെ വേർപാടിന് പിന്നാലെ ആദ്യമായി നടത്തിയ ഇൻസ്റ്റഗ്രാം കുറിപ്പിലാണ് മെസ്സി തന്റെ മാനസികാവസ്ഥ വ്യക്തമാക്കിയത്.

പിതാവിന്റെ മരണശേഷം ഫുട്ബോളിൽ എത്രനാൾ കൂടി തുടരാനാകുമെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നാണ് മെസ്സിയുടെ കുറിപ്പിൽ വ്യക്തമാകുന്നത്. അച്ഛനില്ലാതെ മുന്നോട്ട് പോകുന്നത് പ്രയാസമാണെന്നും താരം കുറിച്ചു. ഫുട്ബോളിൽ തന്റെ ഭാവിയെക്കുറിച്ചുള്ള മെസ്സിയുടെ പ്രതികരണം കായികലോകത്ത് നിരാശയുണ്ടാക്കുന്നതാണ്.

അർജന്റീന ദേശീയ ടീമിന്റെ നായകനായ മെസ്സിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പലവിധ ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും, പിതാവിന്റെ മരണത്തിന് പിന്നാലെയുള്ള ഈ പ്രതികരണം പുതിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഫുട്ബോളിൽ തന്റെ തുടർച്ചയെക്കുറിച്ച് താരം തന്നെ സംശയം പ്രകടിപ്പിച്ചതാണ് ആരാധകരിലും കായികലോകത്തും ആശങ്കയുണ്ടാക്കുന്നത്. പിതാവ് ഹോർഹെ മെസ്സിയുടെ വേർപാട് മെസ്സിയെ മാനസികമായി ഏറെ ബാധിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രതികരണം. 

ഫുട്ബോളിൽ ഇനി എത്രകാലം തുടരാനാകുമെന്നതിൽ വ്യക്തതയില്ലെന്ന സൂചനയാണ് മെസ്സിയുടെ വാക്കുകളിൽനിന്ന് ലഭിക്കുന്നത്. അച്ഛന്റെ വേർപാടിന് ശേഷം അദ്ദേഹമില്ലാതെ മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന വികാരവും താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ മെസ്സിയുടെ ഫുട്ബോൾ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

> "അച്ഛാ, നിങ്ങൾ നമ്മെ വിട്ടുപിരിഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി നിങ്ങളെ ഒരിക്കലും കാണാനാകില്ലെന്ന സത്യം അംഗീകരിക്കാൻ മനസ്സ് മടിക്കുന്നു. നീണ്ടനാളത്തെ വേദനകൾക്കൊടുവിൽ നിങ്ങൾ വിശ്രമത്തിലേക്ക് പോയതാണെന്നറിയാം, എങ്കിലും വളരെ വേഗത്തിലായിപ്പോയി ആ വേർപാട്. അവസാനമായി ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് നിങ്ങൾ എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിങ്ങൾ എന്നോടൊപ്പം ഗാലറിയിൽ ഇല്ലാതിരുന്ന ആദ്യ ടൂർണമെന്റായിരുന്നു അത്. ഓരോ മത്സരശേഷവും നിങ്ങളുടെ സന്ദേശത്തിനായി ഞാൻ കാത്തിരുന്നു. ഫൈനൽ വരെയെത്തി ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ എനിക്ക് സാധിച്ചില്ല. എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, ടൂർണമെന്റിലുടനീളം എനിക്ക് സുഖം തോന്നിയിരുന്നില്ല."

> "നിങ്ങളില്ലാതെ ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും എനിക്കറിയില്ല. കളിക്കളത്തിൽ ഇനിയെത്ര കാലം ഞാൻ തുടരുമെന്നതിൽ വലിയ സംശയങ്ങളുണ്ട്. തുടക്കം മുതൽ എന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു നിങ്ങൾ, ഒടുവിൽ നമ്മൾ ലക്ഷ്യത്തോട് അടുത്തെത്തിയപ്പോൾ കുറച്ചുകൂടി കാത്തുനിൽക്കാമായിരുന്നു'. കുട്ടിക്കാലം മുതൽ തന്റെ വളർച്ചയിൽ അച്ഛൻ വഹിച്ച പങ്കും, തനിക്കായി ചെയ്ത ത്യാഗങ്ങളും മെസ്സി ഓർത്തെടുത്തു. എന്റെ പിതാവ്, സുഹൃത്ത്, പ്രതിനിധി എന്നീ നിലകളിലെല്ലാം അദ്ദേഹം എപ്പോഴും ശരിയായ തീരുമാനങ്ങളാണ് എടുത്തതെന്നും മെസ്സി കൂട്ടിച്ചേർത്തു.

**English Summary:**

Argentina captain Lionel Messi has hinted at uncertainty over continuing in football for much longer following the death of his father, Jorge Messi. Messi said on social media that moving forward without his father is difficult. Jorge Messi died on August 7 after being ill for a long time. This was Messi’s first emotional Instagram post following his father’s death and has caused disappointment and concern in the sporting world over how long the Argentine star may continue playing football.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378253/lionel-messi-hints-at-retirement-after-fathers-death)