---
title: "  എങ്ങനെ തോന്നി? മദ്യലഹരിയിലെ വാക്കുതർക്കം രൂക്ഷമായി; കൊല്ലം പുത്തൂരിൽ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി, അറസ്റ്റ് "
english_title: "Youth Hacked To Death In Kollam Puthoor Following Drunken Brawl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378252/kollam-puthoor-muzhikkodu-youth-murder-new"
published_at: "2026-08-13T09:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d4278541a4_kollam-puthoor-muzhikkodu-youth-murder.jpg"
keywords: ["Kollam", "Murder", "Drunken Brawl", "Kerala Police"]
---

#   എങ്ങനെ തോന്നി? മദ്യലഹരിയിലെ വാക്കുതർക്കം രൂക്ഷമായി; കൊല്ലം പുത്തൂരിൽ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി, അറസ്റ്റ് 

> **Lead Summary:** **കൊല്ലം: **കൊല്ലം പുത്തൂർ മൂഴിക്കോട് മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. മൂഴിക്കോട് സ്വദേശി ആദർശ് ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊല്ലം: **കൊല്ലം പുത്തൂർ മൂഴിക്കോട് മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. മൂഴിക്കോട് സ്വദേശി ആദർശ് ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പ്രതി ആദർശിനെ വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ആദർശ് മരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

English Summary:

A 30-year-old man, Adarsh from Muzhikkodu, Puthoor in Kollam was hacked to death following a dispute during drinking. Neighbor Sunilkumar has been arrested by police. The body was shifted to hospital after inquest. Police said the murder was a result of an argument while consuming alcohol.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378252/kollam-puthoor-muzhikkodu-youth-murder-new)