---
title: "പൊലീസിനെ വെട്ടിച്ച് വിൽപ്പനയ്ക്ക് ഇറങ്ങി; കോഴിക്കോട് മുക്കത്ത് രണ്ട് ലക്ഷം രൂപയുടെ കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ"
english_title: "20 Grams Cocaine Seized In Mukkam, Malappuram Native Arrested]"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378250/20-grams-cocaine-seized-in-mukkam-malappuram-native-arrested"
published_at: "2026-08-13T09:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d412b9b093_20-grams-cocaine-seized-in-mukkam-malappuram-native-arrested.jpg"
keywords: ["Mukkam", "Cocaine", "Drug Raid", "Kozhikode Rural Police"]
---

# പൊലീസിനെ വെട്ടിച്ച് വിൽപ്പനയ്ക്ക് ഇറങ്ങി; കോഴിക്കോട് മുക്കത്ത് രണ്ട് ലക്ഷം രൂപയുടെ കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് മുക്കത്ത് വീണ്ടും വൻ ലഹരിവേട്ട. 20 ഗ്രാം കൊക്കെയ്നുമായി മലപ്പുറം എടവണ്ണ അയന്തൂർ സ്വദേശി മണ്ണിൽ കടവൻ അൻഫാസിനെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇന്നലെ പുലർച്ചെ 3 മണിയോടെ മുക്കം ടൗണിലെ പിസി ജംഗ്ഷന് സമീപം വെച്ചാണ് റൂറൽ ഡാൻസാഫ് സംഘവും മുക്കം പൊലീസും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് മുക്കത്ത് വീണ്ടും വൻ ലഹരിവേട്ട. 20 ഗ്രാം കൊക്കെയ്നുമായി മലപ്പുറം എടവണ്ണ അയന്തൂർ സ്വദേശി മണ്ണിൽ കടവൻ അൻഫാസിനെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇന്നലെ പുലർച്ചെ 3 മണിയോടെ മുക്കം ടൗണിലെ പിസി ജംഗ്ഷന് സമീപം വെച്ചാണ് റൂറൽ ഡാൻസാഫ് സംഘവും മുക്കം പൊലീസും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ലഹരി വിൽപനയ്ക്കായി ഇയാൾ എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് പൊലീസ് വ്യക്തമാക്കി. കർണാടകയിൽ നിന്നാണ് അൻഫാസ് കൊക്കെയ്ൻ എത്തിച്ചിരുന്നത്. ഗ്രാമിന് പതിനായിരം രൂപ വരെ വിലവരുന്ന ഈ മയക്കുമരുന്നിന്, ഇപ്പോൾ പിടികൂടിയ 20 ഗ്രാമിന് 2 ലക്ഷം രൂപയിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു.

സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും ചെറുപ്പക്കാരുമാണ് പ്രധാന ഉപയോക്താക്കളെന്ന് പൊലീസ് വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇയാൾ ലഹരി വിൽപന നടത്തിയിരുന്നതായും വിവരം ലഭിച്ചു. ഇന്നലെ ഉച്ചയോടെ അൻഫാസിന്റെ വീട്ടിൽ മലപ്പുറം പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ 6 ഗ്രാമോളം കൊക്കെയ്നും കണ്ടെത്തി. സംഭവത്തിൽ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തുന്നു. ലഹരി ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നു.

English Summary:

A 27-year-old man from Edavanna, Malappuram was arrested in Mukkam with 20 grams of cocaine worth over Rs 2 lakh. Kozhikode Rural SP Merin Joseph led the raid near PC Junction based on a tip-off. Police said the cocaine was brought from Karnataka and sold in Kozhikode and Malappuram districts. Another 6 grams was seized from his house later. The accused reportedly supplied to high-profile users and youth.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378250/20-grams-cocaine-seized-in-mukkam-malappuram-native-arrested)