---
title: "ഡച്ച് ഫുട്ബോളിൽ പുതിയ ചരിത്രം; നെതർലൻഡ്സ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി സാവി ഹെർണാണ്ടസ് "
english_title: "Xavi Hernandez Appointed as Netherlands National Football Team Head Coach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378249/xavi-hernandez-netherlands-football-team-head-coach"
published_at: "2026-08-13T09:18:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d3f11dc1a1_xavi-hernandez-netherlands-football-team-head-coach.jpg"
keywords: ["Xavi Hernandez", "Netherlands football team", "Dutch coach", "World Cup"]
---

# ഡച്ച് ഫുട്ബോളിൽ പുതിയ ചരിത്രം; നെതർലൻഡ്സ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി സാവി ഹെർണാണ്ടസ് 

> **Lead Summary:** **ആംസ്റ്റർഡാം:[ ** ഡച്ച് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് നെതർലൻഡ്സ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.

## Article Content

**ആംസ്റ്റർഡാം:[ ** ഡച്ച് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് നെതർലൻഡ്സ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.

1978-ൽ ഓസ്ട്രിയൻ പരിശീലകൻ ഏണസ്റ്റ് ഹാപ്പലിന് ശേഷം ഡച്ച് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വിദേശ പരിശീലകനാണ് നാൽപ്പത്തിയാറുകാരനായ സാവി. 2026 ലോകകപ്പിൽ മൊറോക്കോയോടേറ്റ തോൽവിയെത്തുടർന്ന് റൊണാൾഡ് കൂമാൻ പടിയിറങ്ങിയ ഒഴിവിലേക്കാണ് റോയൽ ഡച്ച് ഫുട്ബോൾ അസോസിയേഷൻ സാവിയെ നിയമിച്ചിരിക്കുന്നത്.

2030 ഫിഫ ലോകകപ്പ് വരെയാണ് പുതിയ കരാർ നിലവിലുള്ളത്. യുവേഫ നേഷൻസ് ലീഗിൽ സെപ്റ്റംബർ 24-ന് ജർമ്മനിക്കെതിരെ നടക്കുന്ന മത്സരത്തിലാകും ഡച്ച് പരിശീലകനായി സാവി ആദ്യമായി ഡഗൗട്ടിൽ എത്തുക.

ബാഴ്സലോണ മുൻ പരിശീലകനും യോഹാൻ ക്രൈഫിന്റെ ഫുട്ബോൾ ദർശനങ്ങളുടെ കടുത്ത ആരാധകനുമായ സാവിയിലൂടെ, ടീമിനെ പരമ്പരാഗതമായ ആക്രമണാത്മക ശൈലിയിലേക്ക് തിരികെ എത്തിക്കാനാണ് അസോസിയേഷന്റെ ലക്ഷ്യം.

അൽ സദ്ദിലും ബാഴ്സലോണയിലും വിജയം കണ്ട തന്ത്രങ്ങൾ ഡച്ച് നിരയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

**English Summary: **Spanish legend and former Barcelona manager Xavi Hernandez has been appointed as the new head coach of the Netherlands national football team. He becomes the first foreign coach to manage the Dutch side since 1978, succeeding Ronald Koeman following the team's exit in the World Cup. Xavi signed a contract until the 2030 FIFA World Cup and will take charge for the upcoming UEFA Nations League match against Germany on September 24.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378249/xavi-hernandez-netherlands-football-team-head-coach)