---
title: "ജീവനെടുത്ത തർക്കം! വീടിന്റെ അവകാശത്തെച്ചൊല്ലിയുള്ള വഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു"
english_title: "Man Dies After Assault By Relative In Konni Family Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378245/konni-family-dispute-man-killed"
published_at: "2026-08-13T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d3744c3680_konni-family-dispute-man-killed.jpg"
keywords: ["Pathanamthitta", "Family Dispute", "Murder", "Kerala Police"]
---

# ജീവനെടുത്ത തർക്കം! വീടിന്റെ അവകാശത്തെച്ചൊല്ലിയുള്ള വഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു

> **Lead Summary:** **കോന്നി: **കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ എന്ന കണ്ണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു.

## Article Content

**കോന്നി: **കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ എന്ന കണ്ണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു.

ചെങ്ങറയിലാണ് അനിൽ താമസിച്ചിരുന്നത്. കുളത്തുമണ്ണിലുള്ള കുടുംബവീടിനോട് ചേർന്ന് വീട് വച്ചിരുന്നു. ഈ വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഘട്ടനത്തിനിടെ അനിലിന്റെ മൂത്ത സഹോദരൻ സുനിലിന്റെ മകൻ സുധീഷ് (27) അനിലിനെ ചവിട്ടി വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ അനിലിനെ കോന്നി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ സുധീഷിനെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ സുധീഷ് നേരത്തെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അനിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

English Summary:

A 45-year-old man, Anil alias Kannan from Kulathummon, Konni in Pathanamthitta, died after being allegedly kicked by his relative during a family dispute over property rights. The incident occurred last night around 9 PM. Police have taken Sudheesh, 27, son of Anil's elder brother Sunil, into custody. Sudheesh has prior criminal cases including POCSO. The body has been shifted to Konni Hospital for postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378245/konni-family-dispute-man-killed)