---
title: "ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലിക്കാനിറങ്ങിയ യുവതി കാര്‍ കുളത്തിലേക്ക് മറിഞ്ഞ് മരിച്ചു"
english_title: "Woman Dies as Car Falls into Pond During Driving Practice in Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378236/kolkata-woman-dies-car-falls-pond-driving-practice"
published_at: "2026-08-13T07:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d20de97b1a_kolkata-woman-dies-car-falls-pond-driving-practice.jpg"
keywords: ["Car Accident", "Driving Practice", "Women Death"]
---

# ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലിക്കാനിറങ്ങിയ യുവതി കാര്‍ കുളത്തിലേക്ക് മറിഞ്ഞ് മരിച്ചു

> **Lead Summary:** കൊൽക്കത്ത: ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലനത്തിനായി സ്വയം കാറുമായി പുറത്തിറങ്ങിയ സ്ത്രീക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായി ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ കെസ്റ്റോപുരിലാണ് സംഭവം.

## Article Content

കൊൽക്കത്ത: ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലനത്തിനായി സ്വയം കാറുമായി പുറത്തിറങ്ങിയ സ്ത്രീക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായി ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ കെസ്റ്റോപുരിലാണ് സംഭവം.

സുമിത്ര ദാസ് (42) എന്ന സ്ത്രീയാണ് മരിച്ചത്. സുമിത്ര ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടമായി കുളത്തിലേക്ക് വീഴുകയായിരുന്നു. മകളെ സ്കൂളില്‍ നിന്ന് സ്കൂട്ടറില്‍ പോയി വിളിച്ചു കൊണ്ട് വന്ന ശേഷമാണ് സുമിത്ര വീട്ടില്‍ നിന്നും കാറുമായി പുറത്തേക്കിറങ്ങിയത്.

ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി സ്വയം ഡ്രൈവിങ് പരിശീലിക്കുകയായിരുന്നു ലക്ഷ്യം. പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് നേരെ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. വെള്ളത്തിലേക്ക് വീണ കാര്‍ പൂര്‍ണമായും മുങ്ങിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു.

സുമിത്രയെ രക്ഷിക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ ഉടൻ ശ്രമം നടത്തി. എന്നാല്‍ കാറിനുള്ളില്‍ കുടുങ്ങിയതിനാല്‍ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കാറിനുള്ളില്‍ കുടുങ്ങിയ സുമിത്രയുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്.

പുറത്തുകടക്കാന്‍ ശ്രമിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറയുന്നു. പിന്നീട് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

മകളെ സ്കൂളില്‍ നിന്ന് സ്കൂട്ടറില്‍ പോയി വിളിച്ചു കൊണ്ട് വന്ന ശേഷമാണ് സുമിത്ര വീട്ടില്‍ നിന്നും കാറുമായി പുറത്തേക്കിറങ്ങിയത്. ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി സ്വയം ഡ്രൈവിങ് പരിശീലിക്കുകയായിരുന്നു ലക്ഷ്യം.പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് നേരെ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.

വെള്ളത്തിലേക്ക് വീണ കാര്‍ പൂര്‍ണമായും മുങ്ങിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു.**

English Summary:**

Sumitra Das, 42, died in Kolkata's Kestopur after the car she was driving for practice lost control and fell into a pond. She had gone out alone ahead of her driving license test scheduled for the 22nd of this month. The car was fully submerged and despite rescue efforts lasting an hour, she was found trapped inside. Police suspect she pressed the accelerator instead of the brake. The body was sent for postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378236/kolkata-woman-dies-car-falls-pond-driving-practice)