---
title: "വീട്ടിൽ നിന്ന് വലിച്ചിഴച്ച് മർദ്ദിച്ചു, തിരുവനന്തപുരത്ത് വയോധികയെ  മഹിളാ കോൺഗ്രസ് നേതാവ്  മർദ്ദിച്ചതായി പരാതി"
english_title: "Woman Congress Leader Allegedly Assaults Elderly Woman In Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378222/thiruvananthapuram-elderly-woman-assault-complaint-mahila-congress"
published_at: "2026-08-12T20:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c8b0719627_thiruvananthapuram-elderly-woman-assault-complaint-mahila-congress.jpg"
keywords: ["Assault Case", "Mahila Congress Leader", "Shalu Peyad", "Complaint"]
---

# വീട്ടിൽ നിന്ന് വലിച്ചിഴച്ച് മർദ്ദിച്ചു, തിരുവനന്തപുരത്ത് വയോധികയെ  മഹിളാ കോൺഗ്രസ് നേതാവ്  മർദ്ദിച്ചതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം മലയിൻകീഴിൽ വയോധികയെ മർദിച്ചതായി പരാതി. രമേശ് ചെന്നിത്തലയുടെ പിആർ ഏജന്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശാലു പേയാടിന്റെ നേതൃത്വത്തിലാണ് മർദനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം മലയിൻകീഴിൽ വയോധികയെ മർദിച്ചതായി പരാതി. രമേശ് ചെന്നിത്തലയുടെ പിആർ ഏജന്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശാലു പേയാടിന്റെ നേതൃത്വത്തിലാണ് മർദനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ചൊവ്വാഴ്ചയാണ് സംഭവം. മലയിൻകീഴ് തറട്ട സ്വദേശി ശാന്ത എന്ന വയോധികയാണ് പരാതിക്കാരി. മഹിളാ കോൺഗ്രസ് നേതാവും നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനിതയും ശാലു പേയാടും ചേർന്ന് ശാന്തയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സ്വന്തമായി വീടില്ലാത്ത ശാന്ത മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ശാന്തയ്ക്ക് വീട് വച്ച് നൽകാമെന്ന് എംആർ ബൈജു എംഎൽഎയും അനിതയും ശാലു പേയാടും ഉറപ്പ് നൽകിയിരുന്നു.

വീട് വച്ച് നൽകുന്നത് വരെ താമസസൗകര്യം നൽകാമെന്നും ഉറപ്പ് നൽകി.ഇതിനിടെ വയോധികയെയും പേരക്കുട്ടികളായ മൂന്ന് കുഞ്ഞുങ്ങളെയും കാണിച്ച് ശാലു പേയാട് സാമൂഹിക മാധ്യമങ്ങളിലൂടെ പണം പിരിക്കുകയും ചെയ്തു. വിഡിയോയിൽ ഒരു അക്കൗണ്ട് നമ്പറും ഒപ്പം ട്രസ്റ്റിന്റെ ക്യുആർ കോഡും നൽകിയിരുന്നതായി പരാതിയിൽ പറയുന്നു. 

ചൊവ്വാഴ്ച വീട്ടിലെത്തിയ അനിതയും ശാലുവും ശാന്തയെ പുറത്തേക്ക് വലിച്ചിറക്കുകയും കൈവലിച്ച് ഒടിച്ച് അടിവയറ്റിൽ ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ ശാന്തയ്ക്ക് പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കുന്നില്ല. നിലവിൽ വയോധിക മണിയറവിള താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മലയിൻകീഴ് പൊലീസ് വൃദ്ധയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, തുടക്കത്തിൽ വയോധികയ്ക്കും കുട്ടികൾക്കും താൽക്കാലിക പാർപ്പിടം നൽകിയെങ്കിലും പിന്നീട് സഹായമൊന്നും നൽകിയില്ലെന്നാണ് ആരോപണം. അക്കൗണ്ടിൽ വന്ന പണം ശാലു പേയാട് ചോദിച്ച് വാങ്ങുകയും ചെയ്തു. വീട് വച്ച് നൽകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊതുമധ്യത്തിൽ വച്ച് അപമാനിക്കുകയാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A complaint has been filed in Thiruvananthapuram alleging that Mahila Congress leader Shalu Peyad and Nemom Block Panchayat member Anitha assaulted an elderly woman named Shanthu from Malayinkeezhu. The complainant alleged that after collecting money via social media promising a house and temporary shelter, they later stopped support and took the money. Police have registered a case and started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378222/thiruvananthapuram-elderly-woman-assault-complaint-mahila-congress)