---
title: "ശരീരഭാരം ആരോഗ്യകരമായി വർദ്ധിപ്പിക്കാം; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ"
english_title: "How To Gain Weight Healthily 5 Effective Ways Lifestyle Tips Malayalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378206/how-to-gain-weight-healthily-5-effective-ways"
published_at: "2026-08-12T17:24:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c5f057662b_how-to-gain-weight-healthily-5-effective-ways.jpg"
keywords: ["weight gain tips", "health news malayalam", "how to gain weight", "healthy diet"]
---

# ശരീരഭാരം ആരോഗ്യകരമായി വർദ്ധിപ്പിക്കാം; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

> **Lead Summary:** **[**ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരെപ്പോലെ തന്നെ, എന്തു ചെയ്തിട്ടും വണ്ണം വെയ്ക്കുന്നില്ല എന്ന് വിഷമിക്കുന്നവരും നിരവദ്ധിയാണ്. എന്നാൽ അനാരോഗ്യകരമായ ഫാസ്റ്റ് ഫുഡുകളോ മരുന്നുകളോ കഴിച്ചല്ല, മറിച്ച് ശരിയായ രീതിയിലുള്ള പോഷകാഹാരത്തിലൂടെയും ശീലങ്ങളിലൂടെയുമാണ് ഭാരം വർദ്ധിപ്പിക്കേണ്ടത്.

## Article Content

**[**ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരെപ്പോലെ തന്നെ, എന്തു ചെയ്തിട്ടും വണ്ണം വെയ്ക്കുന്നില്ല എന്ന് വിഷമിക്കുന്നവരും നിരവദ്ധിയാണ്. എന്നാൽ അനാരോഗ്യകരമായ ഫാസ്റ്റ് ഫുഡുകളോ മരുന്നുകളോ കഴിച്ചല്ല, മറിച്ച് ശരിയായ രീതിയിലുള്ള പോഷകാഹാരത്തിലൂടെയും ശീലങ്ങളിലൂടെയുമാണ് ഭാരം വർദ്ധിപ്പിക്കേണ്ടത്.

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പകരം പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തിക്കൊണ്ട് എങ്ങനെ ആരോഗ്യകരമായി വണ്ണം കൂട്ടാം എന്ന് നോക്കാം.

** 1. **കലോറി ഉപഭോഗം വർദ്ധിപ്പിക്കുക ശരീരം നശിപ്പിക്കുന്ന ജങ്ക് ഫുഡുകൾ ഒഴിവാക്കിക്കൊണ്ട്, ഉയർന്ന കലോറിയും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ബദാം, അണ്ടിപ്പരിപ്പ്, പീനട്ട് ബട്ടർ, അവോക്കാഡോ, മുഴുധാന്യങ്ങൾ (ബ്രൗൺ റൈസ്, ഓട്സ്) തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യകരമായ രീതിയിൽ ശരീരത്തിലേക്ക് കൂടുതൽ കലോറി എത്തിക്കാൻ സാധിക്കും.

** 2. **ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം കഴിക്കുക ഒരു സമയത്ത് വയറു നിറയെ ധാരാളം ഭക്ഷണം കഴിക്കുന്നത് പലർക്കും പ്രയാസകരമായിരിക്കും. പ്രത്യേകിച്ചും വിശപ്പ് കുറവുള്ളവർക്ക്.

അതിനാൽ ദിവസത്തിൽ മൂന്നു നേരം വലിയ അളവിൽ കഴിക്കുന്നതിന് പകരം, അഞ്ചോ ആറോ തവണയായി ചെറിയ അളവിൽ ഇടവിട്ട് ഭക്ഷണം കഴിക്കുക. ഇത് ദഹനവ്യവസ്ഥയ്ക്ക് അധിക ഭാരമുണ്ടാക്കാതെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും കലോറിയും നൽകാൻ സഹായിക്കും.

** 3. **പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുക ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ പ്രോട്ടീന് വലിയ പങ്കുണ്ട്. ഇത് വെറുതെ കൊഴുപ്പ് കൂട്ടുന്നതിന് പകരം ശരീരത്തിലെ പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

മുട്ട, ചിക്കൻ, മത്സ്യം, പാൽ, പനീർ, ഗ്രീക്ക് യോഗർട്ട്, പയർവർഗ്ഗങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മസിൽ മാസ് വർദ്ധിപ്പിക്കാൻ സഹായിക്കും.

** 4. **ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിക്കേണ്ട ഒന്നാണ് ആരോഗ്യകരമായ കൊഴുപ്പുകൾ. ഇത് കാർബോഹൈഡ്രേറ്റും പ്രോട്ടീനും നൽകുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിന് നൽകുന്നു.

ഒലീവ് ഓയിൽ, വെളിച്ചെണ്ണ, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹോർമോൺ പ്രവർത്തനങ്ങൾക്കും കോശങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്.

** 5.** സ്ട്രെങ്ത് ട്രെയിനിങ് ശീലമാക്കുക വെറുതെ ഭക്ഷണം മാത്രം കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പ് മാത്രമാണ് കൂടുക. കഴിക്കുന്ന കലോറി ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടാനും മസിലുകൾ ഉറപ്പുള്ളതാകാനും വ്യായാമം അത്യാവശ്യമാണ്.

ദിവസേനയുള്ള വ്യായാമചര്യകളിൽ ലഘുവായ ഭാരമുയർത്തുന്ന വ്യായാമങ്ങൾ (Strength Training) ഉൾപ്പെടുത്തുക. ഇത് ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്താനും ആരോഗ്യത്തോടെ വണ്ണം വെക്കാനും സഹായിക്കും.

**English Summary: **Struggling to gain weight? Learn five healthy, effective ways to increase your body mass without resorting to junk food or medication. This report details essential tips including increasing calorie intake through nutrient-dense foods, eating smaller and more frequent meals, incorporating protein-rich items and healthy fats into your diet, and practicing strength training to build muscle mass safely and effectively.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378206/how-to-gain-weight-healthily-5-effective-ways)