---
title: "പാൻമസാല പ്രേമികൾ ശ്രദ്ധിക്കുക; കർണാടകയിൽ ഗുട്കയും പുകയില ഉത്പന്നങ്ങളും നിരോധിച്ചു"
english_title: "Karnataka Bans Gutka and Pan Masala Containing Tobacco and Nicotine for One Year"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378199/karnataka-bans-gutka-pan-masala-tobacco-nicotine-products"
published_at: "2026-08-12T16:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c574725915_karnataka-bans-gutka-pan-masala-tobacco-nicotine-products.jpg"
keywords: ["Karnataka", "Gutka Ban", "Pan Masala", "Tobacco Products", "Nicotine", "Food Safety"]
---

# പാൻമസാല പ്രേമികൾ ശ്രദ്ധിക്കുക; കർണാടകയിൽ ഗുട്കയും പുകയില ഉത്പന്നങ്ങളും നിരോധിച്ചു

> **Lead Summary:** ബെംഗളൂരു: **[**പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനത്തിന് കർണാടകയിൽ പൂർണ്ണ നിരോധനം. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, കടത്തൽ, വിതരണം, വിൽപ്പന എന്നിവയ്ക്ക് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

## Article Content

ബെംഗളൂരു: **[**പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനത്തിന് കർണാടകയിൽ പൂർണ്ണ നിരോധനം. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, കടത്തൽ, വിതരണം, വിൽപ്പന എന്നിവയ്ക്ക് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

പാക്ക് ചെയ്തതോ അല്ലാത്തതോ ആയ, നിക്കോട്ടിനും പുകയിലയും അടങ്ങിയ എല്ലാത്തരം ഉത്പന്നങ്ങൾക്കും ഏത് പേരിലായാലും ഈ നിരോധനം ബാധകമായിരിക്കും. നിയമലംഘനം നടത്തി ഇത്തരം ഉത്പന്നങ്ങളുടെ നിർമ്മാണമോ വിതരണമോ വിൽപ്പനയോ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കർണാടക സർക്കാർ മുൻപും കർശന നടപടികൾ സ്വീകരിച്ചിരുന്നു.സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 18 വയസ്സിൽ നിന്നും 21 ആയി ഉയർത്തിയിരുന്നു.പാക്കറ്റ് തുറന്നുള്ള സിഗരറ്റുകളുടെ ലൂസ് വിൽപ്പനയും ഹുക്കാ ബാറുകളും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന കർശനമായി വിലക്കി. പുകയില നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയും മുൻപ് സർക്കാർ കുത്തനെ വർദ്ധിപ്പിച്ചിരുന്നു.

**English Summary:**

Karnataka has imposed a one-year ban on the production, storage, transportation, distribution and sale of gutka, pan masala and other products containing tobacco or nicotine. The state Food Safety Commissioner issued the notification, stating that the decision aims to protect public health. The ban applies regardless of the product’s name and covers both packaged and unpackaged products. The Food Safety Department has urged people to immediately inform authorities if they notice the manufacture, distribution or sale of such products. Karnataka had earlier raised the minimum age for purchasing cigarettes from 18 to 21, banned loose cigarette sales and hookah bars, prohibited tobacco sales within 100 metres of educational institutions and increased penalties for tobacco-related violations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378199/karnataka-bans-gutka-pan-masala-tobacco-nicotine-products)