---
title: "ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "25 Year Old Malayali SBI Employee Found Dead In Hunsur Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378198/hunsur-malayali-sbi-employee-found-dead-new"
published_at: "2026-08-12T16:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c5ca970453_hunsur-malayali-sbi-employee-found-dead-.jpg"
keywords: ["Karnataka", "SBI", "Malayali Woman", "Death"]
---

# ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ബം​ഗളൂരു: ** കർണാടകയിലെ ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂരിൽ എസ്ബിഐ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**ബം​ഗളൂരു: ** കർണാടകയിലെ ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂരിൽ എസ്ബിഐ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു.

വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ മരണം. സംഭവമറിഞ്ഞ് ഹുൻസൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുശ്രീ ഹുൻസൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുടുംബാംഗങ്ങൾ ഹുൻസൂരിലേക്ക് തിരിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും യുവതിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

English Summary:

Anusree, a 25-year-old Malayali woman from Poochakkad Kattampally in Kanhangad, Kerala, who was working as an SBI employee in Hunsur, Karnataka, was found dead at her residence. The cause of death is yet to be ascertained. She was reportedly scheduled to get married in December. Hunsur Police have registered a case and launched an investigation. The body has been sent for post-mortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378198/hunsur-malayali-sbi-employee-found-dead-new)