---
title: "രഹസ്യക്കൂട്ട് ഇതാണ്....സദ്യ സ്റ്റൈൽ വറുത്തരച്ച 'കൂട്ടുകറി' വീട്ടിൽ തയാറാക്കാം"
english_title: "Kerala Style Kootu Curry Recipe with Yam, Plantain and Black Chickpeas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378196/kerala-style-kootu-curry-recipe"
published_at: "2026-08-12T16:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c5537861d5_kerala-style-kootu-curry-recipe.jpg"
keywords: ["Kootu Curry", "Kerala Sadya", "Kerala Recipe", "Traditional Recipe", "Vegetarian Recipe"]
---

# രഹസ്യക്കൂട്ട് ഇതാണ്....സദ്യ സ്റ്റൈൽ വറുത്തരച്ച 'കൂട്ടുകറി' വീട്ടിൽ തയാറാക്കാം

> **Lead Summary:** **[** കേരളീയ സദ്യകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പാരമ്പര്യ രുചി ഒളിഞ്ഞിരിക്കുന്ന കൂട്ടുകറി. ചേനയും കായയും കറുത്ത കടലയും തേങ്ങ വറുത്തരച്ചതുമെല്ലാം ചേരുമ്പോൾ ഉണ്ടാകുന്ന ആ സുഗന്ധവും രുചിയും നാവിൽ കപ്പലോടിക്കാൻ പോന്നതാണ്. കല്ല്യാണസദ്യകളിലെ അതേ ഒറിജിനൽ രുചിയിൽ, അധികം കുഴഞ്ഞുപോകാതെ പെർഫെക്ട് പരുവത്തിൽ ഒരു നാടൻ കൂട്ടുകറി എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം.**

## Article Content

**[** കേരളീയ സദ്യകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പാരമ്പര്യ രുചി ഒളിഞ്ഞിരിക്കുന്ന കൂട്ടുകറി. ചേനയും കായയും കറുത്ത കടലയും തേങ്ങ വറുത്തരച്ചതുമെല്ലാം ചേരുമ്പോൾ ഉണ്ടാകുന്ന ആ സുഗന്ധവും രുചിയും നാവിൽ കപ്പലോടിക്കാൻ പോന്നതാണ്. കല്ല്യാണസദ്യകളിലെ അതേ ഒറിജിനൽ രുചിയിൽ, അധികം കുഴഞ്ഞുപോകാതെ പെർഫെക്ട് പരുവത്തിൽ ഒരു നാടൻ കൂട്ടുകറി എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം.**

ആവശ്യമായ സാധനങ്ങൾ (Ingredients)

വേവിച്ചെടുക്കാൻ:

ചേന – 1 കപ്പ് (ചെറിയ ചതുരക്കഷണങ്ങളാക്കിയത്)

നേന്ത്രക്കായ – 1 കപ്പ് (ചതുരക്കഷണങ്ങളാക്കിയത്)

കറുത്ത കടല – ½ കപ്പ് (തലേദിവസം കുതിർത്തത്)

മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെള്ളം – വേവാൻ ആവശ്യത്തിന്

അരപ്പിന്:

ചിരകിയ തേങ്ങ – 1 കപ്പ്

ജീരകം – ½ ടീസ്പൂൺ

വറവിനും വറുത്തിടാനും (Tempering & Roasting):

വെളിച്ചെണ്ണ – 2-3 ടേബിൾസ്പൂൺ

കടുക് – 1 ടീസ്പൂൺ

വറ്റൽമുളക് – 2 എണ്ണം

കറിവേപ്പില – 2 തണ്ട്

ചിരകിയ തേങ്ങ – ½ കപ്പ് (വറുത്തിടാൻ)

തയ്യാറാക്കുന്ന വിധം**

കുതിർത്ത കറുത്ത കടല അല്പം ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക (ഏകദേശം 4-5 വിസിൽ). ഒരു പാത്രത്തിൽ (അല്ലെങ്കിൽ മറ്റൊരു കുക്കറിൽ) അരിഞ്ഞു വെച്ചിരിക്കുന്ന ചേനയും കായയും എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക.

കഷണങ്ങൾ പകുതി വേവാകുമ്പോൾ, നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന കടല ഇതിലേക്ക് ചേർത്ത് വെള്ളം വറ്റുന്നത് വരെ നന്നായി വേവിച്ചെടുക്കുക. (കഷണങ്ങൾ അധികം കുഴഞ്ഞുപോകരുത്).

1 കപ്പ് തേങ്ങയും ജീരകവും അല്പം വെള്ളം ചേർത്ത് മിക്സിയിൽ തരിതരിപ്പായി (കൂടുതൽ അരഞ്ഞുപോകാതെ) അരച്ചെടുക്കുക. വേവിച്ചുവെച്ച കായ-ചേന-കടല കൂട്ടിലേക്ക് ഈ അരപ്പ് ചേർക്കുക. ചെറിയ തീയിൽ 2-3 മിനിറ്റ് പച്ചമണം മാറുന്നത് വരെ തിളപ്പിക്കുക. കൂട്ടുകറി ഒരുപാട് ലൂസാകരുത്, നല്ല കട്ടിയുള്ള പരുവത്തിലായിരിക്കണം (Semi-dry). ശേഷം തീ ഓഫ് ചെയ്യുക.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വറുത്തിടാൻ മാറ്റിവെച്ച ½ കപ്പ് തേങ്ങ ചേർക്കുക. തേങ്ങ നല്ല ബ്രൗൺ നിറം (Golden brown) ആകുന്നത് വരെ കൈവിടാതെ വറക്കുക. സദ്യ കൂട്ടുകറിയുടെ യഥാർത്ഥ രുചി നൽകുന്നത് ഈ വറുത്ത തേങ്ങയാണ്.

ഈ വറുത്ത തേങ്ങയും കടുകും നേരെ തയാറാക്കിവെച്ചിരിക്കുന്ന കറിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടുള്ള ചോറിനൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ സദ്യ സ്റ്റൈൽ കൂട്ടുകറി തയ്യാർ!

ഒരു ടിപ്പ്: കറി തണുക്കുമ്പോൾ കൂടുതൽ കട്ടിയാകും. അതുകൊണ്ട് അരപ്പ് ചേർത്ത് വാങ്ങുമ്പോൾ നേരിയ നനവ് ഉണ്ടാകാൻ ശ്രദ്ധിക്കുക.

**English Summary:**

Kootu Curry is a traditional Kerala sadya dish made with yam, plantain, black chickpeas and roasted coconut. To prepare it, cook the yam, plantain and soaked black chickpeas with turmeric, chilli powder, pepper powder and salt. Grind grated coconut with cumin and mix it with the cooked ingredients. Roast grated coconut separately and add it to the curry. Finally, temper mustard seeds, dried chillies and curry leaves in coconut oil and add the tempering to the curry. The dish is best served with the ingredients cooked perfectly without becoming overly soft.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378196/kerala-style-kootu-curry-recipe)