---
title: "പ്രാർത്ഥനകൾ വിഫലം; ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "23 Year Old Drowns After Boat Capsizes In Chaliyar River At Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378192/kozhenkode-chaliyar-boat-capsize-youth-drowns"
published_at: "2026-08-12T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c53443727b_kozhenkode-chaliyar-boat-capsize-youth-drowns.jpg"
keywords: ["Chaliyar River", "Boat Capsize", "Drowning"]
---

# പ്രാർത്ഥനകൾ വിഫലം; ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസി ലാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ചാലിയാർ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്ത് വെച്ച് മീൻപിടിക്കുന്നതിനിടെയാണ് തോണി മറിഞ്ഞത്.

## Article Content

**കോഴിക്കോട്: **ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസി ലാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ചാലിയാർ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്ത് വെച്ച് മീൻപിടിക്കുന്നതിനിടെയാണ് തോണി മറിഞ്ഞത്.

തോണിയിൽ ബാസിലിനൊപ്പം കൂടെയുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവർ പറഞ്ഞത് പ്രകാരം നീന്തുന്നതിനിടെ തിരിഞ്ഞുനോക്കിയപ്പോഴാണ് ബാസിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ ബഹളം വെച്ചു. ഇത് കേട്ട് സമീപത്തെ നാട്ടുകാർ ഓടിയെത്തി തെരച്ചിൽ ആരംഭിച്ചു.

വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ സ്കൂബാ ടീമും സംഭവസ്ഥലത്തെത്തി. തോണി മറിഞ്ഞ അതേ സ്ഥലത്ത് നിന്നാണ് പിന്നീട് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ചാലിയാറിൽ മഴക്കാലത്ത് ജലനിരപ്പ് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നദിയിൽ ഇറങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

English Summary:

A 23-year-old man, Basil from Kuthiradam in Mavoor, Kozhikode, drowned after a boat capsized in the Chaliyar River on Wednesday early morning. The incident occurred near Mananthalakadav at Poolakkode while Basil and two others were fishing. The two companions swam to safety and alerted locals. The Fire Force scuba team recovered Basil's body from the same spot where the boat overturned. Police have registered a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378192/kozhenkode-chaliyar-boat-capsize-youth-drowns)