---
title: "പെരുമ്പാവൂരില്‍ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് തൃശൂർ സ്വദേശി"
english_title: "Young Man From Thrissur Found Dead In Perumbavoor Residence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378168/perumbavoor-thrissur-youth-found-dead-residence-new-"
published_at: "2026-08-12T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c3e9f7486d_perumbavoor-thrissur-youth-found-dead-residence.jpg"
keywords: ["Kerala Police", "Death Case"]
---

# പെരുമ്പാവൂരില്‍ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് തൃശൂർ സ്വദേശി

> **Lead Summary:** **എറണാകുളം: **പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഋതിക് സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

**എറണാകുളം: **പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഋതിക് സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി അയക്കും. സാമ്പത്തിക ബാധ്യതയാണോ വ്യക്തിപരമായ പ്രശ്നങ്ങളാണോ മരണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരൂ എന്ന് പെരുമ്പാവൂർ പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരും. 

English Summary:

A young man from Thrissur, Ritikh Sunny, was found dead at his residence in Perumbavoor, Ernakulam. Perumbavoor police have reached the spot and started an investigation. The body will be sent for postmortem after inquest. A case of unnatural death has been registered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378168/perumbavoor-thrissur-youth-found-dead-residence-new-)