---
title: "നാലാമത്തെ കുഞ്ഞിനായി പ്രസവ അവധി തേടിയ സർക്കാർ ജീവനക്കാരിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി"
english_title: "Allahabad High Court Dismisses Plea for Maternity Leave for Fourth Child"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378163/allahabad-high-court-dismisses-maternity-leave-plea"
published_at: "2026-08-12T14:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c383ce3ce2_allahabad-high-court-dismisses-maternity-leave-plea.jpg"
keywords: ["Allahabad High Court", "maternity leave", "UP government"]
---

# നാലാമത്തെ കുഞ്ഞിനായി പ്രസവ അവധി തേടിയ സർക്കാർ ജീവനക്കാരിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

> **Lead Summary:** **ലഖ്‌നൗ:[ **നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതിനെത്തുടർന്ന് പ്രസവാവധി ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. യു.പി. സ്വദേശിനിയായ ശശി കുമാരിയാണ് പ്രസവാവധി നിഷേധിച്ചുകൊണ്ട് സംഭാൽ ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസർ ജൂൺ 19-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.

## Article Content

**ലഖ്‌നൗ:[ **നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതിനെത്തുടർന്ന് പ്രസവാവധി ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. യു.പി. സ്വദേശിനിയായ ശശി കുമാരിയാണ് പ്രസവാവധി നിഷേധിച്ചുകൊണ്ട് സംഭാൽ ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസർ ജൂൺ 19-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.

എന്നാൽ, ഓഗസ്റ്റ് 7-ന് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ യുവതിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ആറുമാസത്തെ പ്രസവാവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശി കുമാരി കോടതിയെ സമീപിച്ചിരുന്നത്.

എന്നാൽ നിലവിലെ നിയമപ്രകാരം നാലാമത്തെ കുഞ്ഞിനായി പ്രസവാവധിക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരും ഹർജിയെ എതിർത്തിരുന്നു. 2017-ൽ ഭേദഗതി വരുത്തിയ 1961-ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് പ്രകാരം ആദ്യത്തെ രണ്ട് കുട്ടികൾക്ക് 26 ആഴ്ചത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധിയാണ് ലഭിക്കുക.

എന്നാൽ രണ്ടിലധികം കുട്ടികളുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം 12 ആഴ്ചയായി ചുരുങ്ങുമെന്നും കോടതി വ്യക്തമാക്കി. നിയമപരമായ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്.

**English Summary: **The Allahabad High Court dismissed a government employee's petition seeking maternity leave for her fourth child. Justice Manju Rani Chauhan ruled that the request could not be granted, as the UP government opposed the plea based on the Maternity Benefit Act. According to the amended 1961 Act, full paid leave is restricted for children beyond the first two, leading to the dismissal of the plea.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378163/allahabad-high-court-dismisses-maternity-leave-plea)