---
title: "അലാറം കേൾക്കാതെ ഉറങ്ങിപ്പോകാറുണ്ടോ? എങ്കിൽ ഈ ലളിതമായ രീതി പരീക്ഷിച്ചു നോക്കൂ"
english_title: "Putting Phone in a Glass While Sleeping Sleep Hack Explained"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378159/phone-in-glass-sleep-hack-trend"
published_at: "2026-08-12T14:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c34c49b03d_phone-in-glass-sleep-hack-trend.jpg"
keywords: ["sleep hack", "phone in glass", "alarm sound"]
---

# അലാറം കേൾക്കാതെ ഉറങ്ങിപ്പോകാറുണ്ടോ? എങ്കിൽ ഈ ലളിതമായ രീതി പരീക്ഷിച്ചു നോക്കൂ

> **Lead Summary:** **[**രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ഒരു ഗ്ലാസിനുള്ളിൽ വച്ച് കിടക്കയിൽ നിന്ന് അല്പം മാറ്റി വെക്കുന്നത് ഉറക്കവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും ലളിതമായ ഒരു പരിഹാരമായി മാറുമെന്ന് പുതിയ ട്രെൻഡുകൾ വ്യക്തമാക്കുന്നു. കേൾക്കുമ്പോൾ കൗതുകം തോന്നുെമങ്കിലും ഇതിന് പിന്നിൽ ചില പ്രായോഗിക കാരണങ്ങളുണ്ട്.

## Article Content

**[**രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ഒരു ഗ്ലാസിനുള്ളിൽ വച്ച് കിടക്കയിൽ നിന്ന് അല്പം മാറ്റി വെക്കുന്നത് ഉറക്കവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും ലളിതമായ ഒരു പരിഹാരമായി മാറുമെന്ന് പുതിയ ട്രെൻഡുകൾ വ്യക്തമാക്കുന്നു. കേൾക്കുമ്പോൾ കൗതുകം തോന്നുെമങ്കിലും ഇതിന് പിന്നിൽ ചില പ്രായോഗിക കാരണങ്ങളുണ്ട്.

ഫോൺ ഒരു ഗ്ലാസിനുള്ളിൽ സ്പീക്കർ താഴേക്ക് വരുന്ന രീതിയിൽ വയ്ക്കുമ്പോൾ, ശബ്ദം ഗ്ലാസിന്റെ വളഞ്ഞ പ്രതലത്തിൽ തട്ടി പ്രതിഫലിക്കുകയും അലാറം കൂടുതൽ ഉച്ചത്തിൽ കേൾക്കാൻ സഹായിക്കുകയും ചെയ്യും.

അതിനാൽ അലാറം കേൾക്കാതെ വീണ്ടും ഉറങ്ങിപ്പോകുന്നവർക്ക് പ്രത്യേക ആപ്പുകളോ സെറ്റിങ്സ് മാറ്റങ്ങളോ ഇല്ലാതെ ഈ മാർഗം പരീക്ഷിക്കാവുന്നതാണ്. കൂടാതെ, കിടക്കയ്ക്കരികിലല്ലാതെ അല്പം അകലെയായി ഫോൺ വയ്ക്കുന്നത് അലാറം ഓഫ് ചെയ്യാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടക്കാൻ ഇടയാക്കും.

ഈ ചെറിയ ശാരീരിക പ്രവർത്തനം വീണ്ടും ഉറങ്ങിപ്പോകുന്ന ശീലം ഒഴിവാക്കാൻ സഹായിക്കും. രാത്രിയിൽ ഫോൺ കൈയെത്തും ദൂരത്ത് ഇല്ലാത്തത് സോഷ്യൽ മീഡിയ സ്ക്രോളിങ് കുറയ്ക്കാനും, രാത്രിയിലെ അറിയിപ്പുകൾ ഉടൻ പരിശോധിക്കുന്ന പ്രവണത ഒഴിവാക്കാനും സഹായിക്കും.

ഫോൺ കിടക്കയിൽ നിന്ന് അകറ്റി നിർത്തുന്നത് വഴി സ്ക്രീൻ സമയം കുറയ്ക്കാനും മികച്ച ഉറക്കശീലങ്ങൾ രൂപപ്പെടുത്താനും സാധിക്കും. എങ്കിലും ഗ്ലാസിനുള്ളിൽ ഫോൺ വയ്ക്കുന്നതുകൊണ്ട് മാത്രമായി പ്രത്യേക ആരോഗ്യഗുണങ്ങളോ ശാസ്ത്രീയ തെളിവുകളോ ഇല്ല.

പ്രധാനമായും ഫോൺ കിടക്കയിൽ നിന്ന് അകറ്റി നിർത്തുന്നതിലൂടെയും അനാവശ്യ ഉപയോഗം കുറയ്ക്കുന്നതിലൂടെയുമാണ് ഇതിലൂടെ ഗുണങ്ങൾ ലഭിക്കുന്നത്.

**English Summary:** Placing a mobile phone inside a glass away from the bed before sleeping is gaining attention as a simple trick to address sleep-related issues. While placing the phone with the speaker down inside a glass can amplify the alarm sound and require getting out of bed to turn it off, experts note there are no specific health benefits or scientific evidence solely to putting a phone in a glass.

The primary benefits actually stem from keeping the phone away from the bed, reducing nighttime social media scrolling, and lowering overall screen time.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378159/phone-in-glass-sleep-hack-trend)