---
title: "കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് 57-കാരി മരിച്ചു"
english_title: "Woman Dies Of Leptospirosis In Kozhikode Koorachundu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378158/kozhikode-koorachundu-woman-dies-leptospirosis"
published_at: "2026-08-12T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c30848c8d4_kozhikode-koorachundu-woman-dies-leptospirosis.jpg"
keywords: ["Kozhikode Fever Death", "Leptospirosis", "Rat Fever"]
---

# കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് 57-കാരി മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി ആണ് മരിച്ചത്.പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷൈനി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി ആണ് മരിച്ചത്.പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷൈനി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതേസമയം പാലക്കാട് ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ വണ്ണാമട എൻ.ജി. കോളനി സ്വദേശി ഉണ്ണികൃഷ്ണന്റെ മകൾ അശ്വിനി (14) ആണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അശ്വിനി.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അശ്വിനിക്ക് പനി തുടങ്ങിയത്. പനി മാറാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തുടർചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ചിത്രയാണ് അശ്വിനിയുടെ അമ്മ. സിന്ധു സഹോദരിയാണ്.കുട്ടിയുടെ വിയോഗത്തിൽ സ്കൂളിലും നാട്ടിലും ദുഃഖം അനുഷ്ഠിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വിനിയുടെ പെട്ടെന്നുള്ള വേർപാട് അധ്യാപകരെയും സഹപാഠികളെയും ഞെട്ടിച്ചു.പ്രദേശത്ത് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കൊതുക് നശീകരണ പ്രവർത്തനങ്ങളും പ്രതിരോധ ബോധവൽക്കരണവും ശക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.വേനലോടെ സംസ്ഥാനത്ത് പലയിടത്തും ഡെങ്കി, മറ്റ് പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനി, ശരീരവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

**English Summary:**

A 57-year-old woman, Shiny of Pallithazham in Koorachundu, Kozhikode, died of leptospirosis. She had been undergoing treatment at Kozhikode Medical College Hospital for 10 days. With heavy rains in the district, health officials have urged people to take precautions and seek immediate medical care if symptoms like fever, body pain and vomiting appear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378158/kozhikode-koorachundu-woman-dies-leptospirosis)