---
title: "വാവ് തിരക്ക് മുതലെടുത്തോ? കർക്കടകവാവ് തിരക്കിൽ സൗജന്യ ബസ് യാത്രയുടെ ബോർഡ് മറച്ച് തിരുവല്ലം സ്പെഷ്യൽ സർവീസ്"
english_title: "Priyadarshini Free Bus Service Boards Covered During Special Service In Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378146/priyadarshini-bus-board-covered-special-service-thiruvananthapuram"
published_at: "2026-08-12T13:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c2a629e0b1_priyadarshini-bus-board-covered-special-service-thiruvananthapuram.jpg"
keywords: ["Priyadarshini Bus", "KSRTC", "Karkidaka Vavu", "Free Bus Travel", "Kerala Transport"]
---

# വാവ് തിരക്ക് മുതലെടുത്തോ? കർക്കടകവാവ് തിരക്കിൽ സൗജന്യ ബസ് യാത്രയുടെ ബോർഡ് മറച്ച് തിരുവല്ലം സ്പെഷ്യൽ സർവീസ്

> **Lead Summary:** **തിരുവനന്തപുരം: **കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ചാണ് ബസ് സർവീസ് നടത്തിയത്. ബസിന്റെ നാല് വശങ്ങളിലുമുള്ള ബോർഡുകൾ മറക്കുകയും പകരം സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിവരം.

## Article Content

**തിരുവനന്തപുരം: **കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ചാണ് ബസ് സർവീസ് നടത്തിയത്. ബസിന്റെ നാല് വശങ്ങളിലുമുള്ള ബോർഡുകൾ മറക്കുകയും പകരം സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിവരം.

100 ഓളം ബസുകളാണ് കർക്കിടകവാവിന് സ്പെഷ്യൽ സർവീസിനായി ഇറക്കിയത്. ഇതിൽ ഭൂരിഭാഗവും പ്രിയദർശിനി ബസുകളായിരുന്നു. പ്രിയദർശിനി ബസുകൾ മറ്റ് ആവശ്യങ്ങൾക്കൊന്നും പേര് മാറ്റി ഉപയോഗിക്കില്ല എന്ന് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകൾ നിലനിൽക്കെയാണ് ഈ പേര് മറച്ചുള്ള സർവീസ് നടന്നത്.

അതിനിടെ ബസിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ കയറിയതോടെ പ്രശ്നങ്ങൾ ഉണ്ടായി. ഗുണ്ടൽപേട്ട് റൂട്ടിൽ പ്രിയദർശിനി സർവീസ് നടത്താൻ ജീവനക്കാർ വിസമ്മതിച്ചു. 200-ൽ അധികം യാത്രക്കാർ ഒരു ബസിൽ കയറിയ സംഭവമാണ് ഗുണ്ടപ്പേട്ട് റൂട്ടിൽ റിപ്പോർട്ട് ചെയ്തത്.

ഓവർലോഡ് കാരണമാണ് ജീവനക്കാർ ഇന്ന് സർവീസ് നടത്താൻ വിസമ്മതിച്ചത്. വിഴിയിൽ നിന്ന് യാത്രക്കാരെ ഇനി കയറ്റേണ്ട എന്ന തീരുമാനത്തിലാണ് പിന്നീട് ബസ് സർവീസ് നടത്തിയത് എന്നും വിവരം ലഭിച്ചു. സുൽത്തൻബത്തേരി നിന്ന് ഗുണ്ടപ്പെട്ടിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് എന്നും റിപ്പോർട്ടുണ്ട്.

കർക്കിടകവാവ് ദിവസമായതിനാൽ തിരുവല്ലം ക്ഷേത്രത്തിലേക്ക് വൻതിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് അധിക ബസുകൾ സർവീസ് നടത്തിയത്.പ്രിയദർശിനി ബസുകൾ സൗജന്യ യാത്രയ്ക്കായി മാത്രം ഉപയോഗിക്കണമെന്ന സർക്കാർ നിലപാട് നിലനിൽക്കെയാണ് ബോർഡ് മറച്ചുള്ള സർവീസ് വിവാദമായത്. സംഭവത്തിൽ കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

English Summary:

During Karkidaka Vavu special services to Thiruvallam Parasurama Temple in Thiruvananthapuram, Priyadarshini free bus service boards were covered and replaced with 'City Fast' stickers. Around 100 buses were deployed, most of them Priyadarshini buses. Staff refused to operate the Gundalpet route service citing overload, with over 200 passengers boarding a single bus. The decision contradicts earlier assurances that Priyadarshini buses would not be used for other purposes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378146/priyadarshini-bus-board-covered-special-service-thiruvananthapuram)