---
title: " 'എംഡിഎംഎ കേസ് വാർത്ത സർക്കാർ നീക്കം ചെയ്യിക്കുന്നത് എന്തിന്? ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം ലഭിക്കുന്നുണ്ട്’; വിമർശനവുമായി പിണറായി വിജയൻ"
english_title: " Pinarayi Vijayan Alleges Media Censorship by Kerala UDF Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378145/pinarayi-alleges-media-censorship-udf-government"
published_at: "2026-08-12T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c262ba2631_pinarayi-alleges-media-censorship-udf-government.jpg"
keywords: ["Kasargod MDMA Arrest", "Pinarayi Vijayan", "UDF Government", "Media Censorship"]
---

#  'എംഡിഎംഎ കേസ് വാർത്ത സർക്കാർ നീക്കം ചെയ്യിക്കുന്നത് എന്തിന്? ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം ലഭിക്കുന്നുണ്ട്’; വിമർശനവുമായി പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരെ സർക്കാർ സംരക്ഷിക്കുകയാണ്.

## Article Content

തിരുവനന്തപുരം: മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരെ സർക്കാർ സംരക്ഷിക്കുകയാണ്.

ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ നടപടിയുടെ ഭാ​ഗമായി മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ-ഓർഡിനേറ്ററെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെടുകയാണ്. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടാണ് ഇവ നീക്കുന്നത്.

ഈ വാർത്ത സോഷ്യൽമീഡിയയിൽ വരാൻപാടില്ല എന്ന് എന്തുകൊണ്ടാണ് സർക്കാർ നിലപാടടെുത്തതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് ഏകാധിപത്യ നടപടിയാണ്.

കേന്ദ്രസർക്കാർ മെറ്റയെ ഉപയോ​ഗിച്ച് സ്വീകരിക്കുന്ന നടപടികളിൽ വ്യാപകവിമർശനം പൊതുവെ ഉയർന്നിട്ടുണ്ട്. ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തിന് ശേഷം സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കും റീലുകൾക്കും ഫേസ്ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലും മെറ്റ നിയന്ത്രണം ഏർപ്പെടുത്തി.

അതേ നിലയിലുള്ള നീക്കമാണ് കേരളത്തിൽ യുഡിഎഫ് സർക്കാരും നടത്തുന്നത്. ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം യുഡിഎഫ് സർക്കാരിന് ലഭിക്കുന്നുണ്ട്. ഓപറേഷൻ തൂഫാൻ നല്ലനിലയിൽ മുന്നോട്ടുപോകുന്നുവെന്ന് സർക്കാർ തന്നെ അവകാശപ്പെടുമ്പോഴാണ് അതിന്റെ ഭാ​ഗമായി നടന്ന അറസ്റ്റ് സർക്കാർ തന്നെ പൂഴ്ത്തിവെക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേസമയം മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേട് ആരോപണങ്ങളിലും പിണറായി വിജയൻ പ്രതികരിച്ചു. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട.

ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.**

English Summary:**

Opposition Leader Pinarayi Vijayan alleged that the Kerala UDF government is following the Centre’s path in imposing media censorship. He claimed news related to the arrest of the CM’s social media coordinator in the Operation Thoofan drug case was being removed from Facebook at the state government’s behest. Calling censorship an authoritarian move, he compared it to Meta’s restrictions on protest content after the Jantar Mantar youth agitation. He also alleged the UDF government was getting indirect support from the BJP and was trying to suppress arrests made under its own anti-drug campaign.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378145/pinarayi-alleges-media-censorship-udf-government)