---
title: "നാവിൽ വെള്ളമൂറുന്ന വെള്ളരിക്ക കിച്ചടി; സദ്യ സ്‌പെഷ്യൽ റെസിപ്പി ഇതാ!"
english_title: "Onam Sadya Special Vellarikka Kichadi Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378142/onam-sadya-vellarikka-kichadi-recipe"
published_at: "2026-08-12T12:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c23c187331_onam-sadya-vellarikka-kichadi-recipe.jpg"
keywords: ["Onam Sadya", "Kerala Recipe", "Sadya Dishes", "Kichadi"]
---

# നാവിൽ വെള്ളമൂറുന്ന വെള്ളരിക്ക കിച്ചടി; സദ്യ സ്‌പെഷ്യൽ റെസിപ്പി ഇതാ!

> **Lead Summary:** **** സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന വിഭവമാണ് കിച്ചടി. സാധാരണയായി പച്ചക്കറികളും തൈരും ചേര്‍ത്ത് കടുക് വറത്താണ് ഇത് തയ്യാറാക്കുന്നത്. ഏറ്റവും ജനപ്രിയമായ വെള്ളരിക്ക കിച്ചടി തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു.

## Article Content

**** സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന വിഭവമാണ് കിച്ചടി. സാധാരണയായി പച്ചക്കറികളും തൈരും ചേര്‍ത്ത് കടുക് വറത്താണ് ഇത് തയ്യാറാക്കുന്നത്. ഏറ്റവും ജനപ്രിയമായ വെള്ളരിക്ക കിച്ചടി തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു.

ആവശ്യമായ ചേരുവകൾ

വെള്ളരിക്ക (ചെറുതായി അരിഞ്ഞത്) - 1 കപ്പ്

തേങ്ങ ചിരകിയത് - 1 കപ്പ്

കടുക് - 1 ടീസ്പൂൺ (അരയ്ക്കാൻ), 1/2 ടീസ്പൂൺ (കടുക് വറക്കാൻ)

പച്ചമുളക് - 2 എണ്ണം

ചെറിയ ഉള്ളി - 2 എണ്ണം

തൈര് (പുളിയില്ലാത്തത്) - 1.5 കപ്പ്

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

വറ്റൽമുളക് - 2 എണ്ണം

കറിവേപ്പില - ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

പച്ചക്കറി വേവിക്കുക: അരിഞ്ഞുവെച്ച വെള്ളരിക്കയിലേക്ക് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൂടിയും അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക. വെള്ളം അധികം വറ്റിക്കളയേണ്ടതില്ല.

അരപ്പ് തയ്യാറാക്കുക: തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, ഒരു ടീസ്പൂൺ കടുക് എന്നിവ കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

കൂട്ടിക്കലർത്തുക: വെള്ളരിക്ക വെന്തു കഴിഞ്ഞാൽ, തീ ഓഫ് ചെയ്ത ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാ അരപ്പ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. (അരപ്പ് ചേർത്ത ശേഷം തിളപ്പിക്കരുത്).

തൈര് ചേർക്കുക: കൂട്ട് നന്നായി തണുത്ത ശേഷം ഉടച്ചെടുത്ത തൈര് ഇതിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

താളിക്കുക: പാനിൽ വെളിച്ചെണ്ണ ചൂടാക്കി അര ടീസ്പൂൺ കടുക് പൊട്ടിക്കുക. ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുത്ത് കിച്ചടിയിലേക്ക് ചേർക്കുക.

ശ്രദ്ധിക്കുക: വെള്ളരിക്കയ്ക്ക് പകരം പാവയ്ക്ക, ബീറ്റ്‌റൂട്ട്, അല്ലെങ്കിൽ മത്തങ്ങ എന്നിവ ഉപയോഗിച്ചും ഇതേ രീതിയിൽ കിച്ചടി തയ്യാറാക്കാവുന്നതാണ്.

English Summary:

Vellarikka Kichadi is an essential dish in Onam Sadya. It is made by cooking chopped cucumber with turmeric and salt, then mixing it with a ground paste of coconut, green chili, shallots and mustard seeds. After cooling, beaten curd is added. The dish is finished with a tempering of mustard seeds, dried red chili and curry leaves in coconut oil. Cucumber can be replaced with bitter gourd, beetroot or pumpkin to make variations. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378142/onam-sadya-vellarikka-kichadi-recipe)