---
title: "അര്‍ജുന്‍ ആയങ്കിയുടെ ഒളിപ്പിച്ച ഫോണ്‍ കണ്ടെടുത്തു; അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍"
english_title: "Police Recover Second Mobile Phone of Arjun Ayangki in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378127/kannur-police-recover-arjun-ayangki-mobile-phone-"
published_at: "2026-08-12T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c17c99fe66_kannur-police-recover-arjun-ayangki-mobile-phone-.jpg"
keywords: ["Arjun Ayangki", "Mobile Phone Seized", "Thalassery Court", "Police Custody"]
---

# അര്‍ജുന്‍ ആയങ്കിയുടെ ഒളിപ്പിച്ച ഫോണ്‍ കണ്ടെടുത്തു; അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍

> **Lead Summary:** **കണ്ണൂർ: ** ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് ഇതെന്നാണ് പൊലീസിന്റെ നിലപാട്.

## Article Content

**കണ്ണൂർ: ** ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് ഇതെന്നാണ് പൊലീസിന്റെ നിലപാട്.

പുലർച്ചെ ആറുമണിയോടെയാണ് അപ്പാർട്ട്‌മെന്റിൽ തെളിവെടുപ്പ് നടത്തിയത്. ആയങ്കിയെ അറസ്റ്റ് ചെയ്യുമ്പോൾ ഒരു മൊബൈൽ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പുറമെയാണ് ഒരു മൊബൈൽ കൂടി പൊലീസ് കണ്ടെത്തുന്നത്.അതേസമയം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇന്നലെ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

തലശേരി കോടതിയുടേതാണ് ഈ തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോർട്ടും പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു.ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസ് നീക്കം.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കൂടി കണ്ടെത്താനുണ്ട് എന്ന് ഇന്നലെ തന്നെ പ്രതിഭാഗം പ്രോസിക്യൂഷനെ അറിയിച്ചിരുന്നു. ആയങ്കിയെ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കാപ്പ ചുമത്താൻ അടക്കം ലക്ഷ്യമിടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തിക്കൊണ്ട് ആയങ്കിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനാകും ശ്രമം നടത്തുക എന്നാണ് വിവരം.

കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ചയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

English Summary:

Police in Kannur have recovered a second mobile phone belonging to Arjun Ayangki, who was arrested in a criminal case. The phone was found abandoned outside the apartment of the lawyer who was with him during the arrest. Police suspect it was used to post against the Home Minister. Ayangki was remanded to three days police custody by Thalassery Court in a case of threatening police. Police have also submitted a report seeking cancellation of his bail in a conspiracy case and plan to add non-bailable sections.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378127/kannur-police-recover-arjun-ayangki-mobile-phone-)