---
title: "തലശ്ശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്റ്റിൽ"
english_title: "BJP Leader Suicide Case Youth Congress Leader Vaishakh S Darshan Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378126/bjp-leader-suicide-case-youth-congress-leader-vaishakh-s-darshan-arrested"
published_at: "2026-08-12T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c15e311767_bjp-leader-suicide-case-youth-congress-leader-vaishakh-s-darshan-arrested.jpg"
keywords: ["Suicide Case", "BJP Leader Suicide", "Vaishakh S Darshan", "Youth Congress Leader", "Thalassery"]
---

# തലശ്ശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: ** തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം. രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ വൈശാഖിനെ തിരുവനന്തപുരത്തു നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

## Article Content

**കണ്ണൂർ: ** തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം. രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ വൈശാഖിനെ തിരുവനന്തപുരത്തു നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

ഈ മാസം മൂന്നിനാണ് തലശ്ശേരിയിലെ ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. പണം വാങ്ങിയ വൈശാഖ് ജോലി നൽകാതെ വഞ്ചിച്ചതാണ് രതീശന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.

റെയിൽവേയിൽ ജോലി ലഭിക്കാതിരുന്നതോടെ പണം നൽകിയ ഉദ്യോഗാർത്ഥികൾ രതീശനുമേൽ കടുപ്പത്തിൽ സമ്മർദം ചെലുത്താൻ തുടങ്ങിയിരുന്നു. പണം കൈപ്പറ്റിയ വൈശാഖ് തങ്ങളെ കബളിപ്പിച്ചതിനാലാണ് ജീവനൊടുക്കുന്നതെന്നും കത്തിലുണ്ടായിരുന്നു. കേസിൽ നിലവിൽ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പണം നൽകിയ ഉദ്യോഗാർത്ഥികൾ പരാതിയുമായി മുന്നോട്ടുവന്നാൽ വൈശാഖിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ നീക്കം.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
***

English Summary:

Youth Congress State Vice President Vaishakh S. Darshan was arrested by police in Thiruvananthapuram in connection with the suicide of local BJP leader M. Ratheesan in Thalassery. Ratheesan was found dead in his office on the 3rd of this month. In his suicide note, Ratheesan alleged that he collected money from job aspirants promising Railway jobs and gave it to Vaishakh, who then cheated them. Pressure from candidates led Ratheesan to take his life. Police arrested Ernakulam native Vaishakh on charges of abetment to suicide and are considering additional charges if job seekers file formal complaints.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378126/bjp-leader-suicide-case-youth-congress-leader-vaishakh-s-darshan-arrested)