---
title: "'വി ഡി സതീശനെ അനുകരിച്ച് കള്ളം പറയരുത്, കാസർകോട് എംഡിഎംഎ കേസിൽ മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം ദൗർഭാഗ്യകരം'; മാപ്പ് പറയണമെന്ന്  എ എ റഹീം എംപി"
english_title: "AA Rahim Slams O J Jenish Over Kasaragod Youth Congress MDMA Case Remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378121/aa-rahim-criticizes-o-j-jenish-mdma-case-statement"
published_at: "2026-08-12T11:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c11feddcd9_aa-rahim-criticizes-o-j-jenish-mdma-case-statement.jpg"
keywords: ["Kasaragod MDMA Arrest", "AA Rahim", "O J Jenish", "Youth Congress"]
---

# 'വി ഡി സതീശനെ അനുകരിച്ച് കള്ളം പറയരുത്, കാസർകോട് എംഡിഎംഎ കേസിൽ മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം ദൗർഭാഗ്യകരം'; മാപ്പ് പറയണമെന്ന്  എ എ റഹീം എംപി

> **Lead Summary:** ന്യൂഡൽഹി: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഡിഎംഎ കേസിൽ അറസ്റ്റിലായ സംഭവത്തിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷിന്റെ പ്രതികരണം ദൗർഭാഗ്യകരമാണെന്ന് എ എ റഹീം എംപി വിമർശിച്ചു. പദവിക്ക് യോജിക്കാത്ത പ്രതികരണമാണ് മന്ത്രി നടത്തിയതെന്നും എംപി പറഞ്ഞു.

## Article Content

ന്യൂഡൽഹി: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഡിഎംഎ കേസിൽ അറസ്റ്റിലായ സംഭവത്തിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷിന്റെ പ്രതികരണം ദൗർഭാഗ്യകരമാണെന്ന് എ എ റഹീം എംപി വിമർശിച്ചു. പദവിക്ക് യോജിക്കാത്ത പ്രതികരണമാണ് മന്ത്രി നടത്തിയതെന്നും എംപി പറഞ്ഞു.

കേസിൽ പ്രതിയായ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് അല്ല എന്നായിരുന്നു മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം. എന്നാൽ ഇയാളെ കേസിൽ അറസ്റ്റ് ചെയ്ത അന്ന് തന്നെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്ന് എറണാകുളം ജില്ലാ അധ്യക്ഷന്റെ പ്രതികരണവും പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് എ റഹീം മന്ത്രിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. 'ഒ ജെ ജനീഷ് മാപ്പ് പറയണം. വി ഡി സതീശനെ അനുകരിച്ച് കള്ളം പറയരുത്. സതീശൻ ഉത്തരവാദിത്വം ഏൽപ്പിച്ച ആളെയാണ് പിടികൂടിയത്' എന്ന് എ എ റഹീം പറഞ്ഞു.

'മുഖ്യമന്ത്രി ഇതിൽ മറുപടി നൽകുന്നില്ല. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നു. വി ഡി സതീശൻ ചുമതല കൊടുത്ത ആളെ രമേശ് ചെന്നിത്തലയുടെ പൊലീസ് പിടികൂടി' എന്നും എംപി കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ബിജെപി എംപി സുഷ്മിത ദേവിന്റെ 'ലുങ്കി വാല' പരാമർശത്തിലും എ എ റഹീം പ്രതികരിച്ചു. 'ഇന്ത്യ എന്ന ഏകത്വത്തെ ഇല്ലാതാക്കുന്ന പരാമർശമാണ് സുഷ്മിത ദേവ് നടത്തിയത്. തെക്കേ ഇന്ത്യയോടുള്ള ബിജെപി മനോഭാവം വ്യക്തമാകുന്ന പ്രയോഗമാണിത്.

മനസ്സിലുള്ളത് പുറത്ത് വന്നു' എന്ന് അദ്ദേഹം പറഞ്ഞു.'വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തും. പ്രിവിലേജ് നോട്ടീസിൽ എന്ത് നടപടി എടുക്കും എന്ന് നോക്കും. നിർമ്മല സീതാരാമൻ പറഞ്ഞത് രാഷ്ട്രീയ വിമർശനമാണ്. അതിനെ രാഷ്ട്രീയമായി നേരിടും' എന്നും എ എ റഹീം വ്യക്തമാക്കി.

**English Summary:**

> Rajya Sabha MP AA Rahim criticized Kerala Minister and Youth Congress state president O J Jenish over his remarks on the arrest of Youth Congress workers in a Kasaragod MDMA case. Rahim called Jenish’s statement unfortunate and unfit for his position, demanding an apology. He alleged Jenish was following VD Satheesan in telling lies and that the accused was entrusted with responsibility by Satheesan. Rahim also condemned BJP MP Sushmita Dev’s “lungi wale” remark against John Brittas MP, calling it divisive and reflective of BJP’s attitude towards South India.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378121/aa-rahim-criticizes-o-j-jenish-mdma-case-statement)