---
title: "ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞു; യുവാവിനെ കാണാതായി, തിരച്ചിൽ ഊർജിതം "
english_title: "Youth Missing After Boat Capsizes in Chaliyar River, Search Ongoing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378107/kozhikode-chaliyar-boat-capsize-youth-missing-new"
published_at: "2026-08-12T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0a432136c_kozhikode-chaliyar-boat-capsize-youth-missing-.jpg"
keywords: ["Chaliyar River", "Boat Capsize", "Missing Youth", "Fire Force"]
---

# ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞു; യുവാവിനെ കാണാതായി, തിരച്ചിൽ ഊർജിതം 

> **Lead Summary:** **കോഴിക്കോട്: **ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയെ കാണാതായി. ബാസിൽ നെയാണ് കാണാതായത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ചാലിയാറിലെ മണന്തല കടവിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

## Article Content

**കോഴിക്കോട്: **ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയെ കാണാതായി. ബാസിൽ നെയാണ് കാണാതായത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ചാലിയാറിലെ മണന്തല കടവിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

മൂവരും ചേർന്ന് പുഴയിൽ മീൻപിടിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ചെറിയ തോണി പെട്ടെന്ന് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.തോണി മറിഞ്ഞ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി കരയ്ക്കെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും ഉടൻ സ്ഥലത്തെത്തി.

നിലവിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്. പുലർച്ചെയായതിനാൽ വെളിച്ചക്കുറവ് ആദ്യഘട്ടത്തിൽ തിരച്ചിലിന് തടസ്സം സൃഷ്ടിച്ചിരുന്നു. വെളിച്ചം കിട്ടിയതോടെ തിരച്ചിൽ കൂടുതൽ സജീവമാക്കി. സ്കൂബ സംഘവും ഡൈവർമാരും സ്ഥലത്തെത്തി ഒഴുക്ക് കൂടുതലുള്ള ഭാഗങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് മാവൂർ പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

English Summary:

A 23-year-old man, Basil from Mavoor Kuthiradam, went missing after a small boat capsized while fishing in the Chaliyar River near Mananthala Ghat in Kozhikode on Wednesday early morning. Two others who were with him swam to safety. The Fire Force, with the help of locals, is continuing the search operation. Poor visibility due to early morning hours initially hampered the rescue efforts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378107/kozhikode-chaliyar-boat-capsize-youth-missing-new)