---
title: "പൊന്നിന്റെ തിളക്കം കൂടുന്നു; സംസ്ഥാനത്ത് വില വീണ്ടും വൻ വർധനവിലേക്ക്"
english_title: "Kerala Gold Price Rises Again; Gold Rate Up by Rs 760 per Sovereign"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378102/kerala-gold-price-rises-rs-760-per-sovereign"
published_at: "2026-08-12T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0407d9884_kerala-gold-price-rises-rs-760-per-sovereign.jpg"
keywords: ["Kerala Gold Price", "Gold Rate", "Gold Price Today", "22 Carat Gold", "18 Carat Gold"]
---

# പൊന്നിന്റെ തിളക്കം കൂടുന്നു; സംസ്ഥാനത്ത് വില വീണ്ടും വൻ വർധനവിലേക്ക്

> **Lead Summary:** കൊച്ചി: **[**സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 14,195 രൂപയായി. പവന് 760 രൂപയുടെ ഉയർച്ചയോടെ വില 1,13,560 രൂപയിലെത്തി.

## Article Content

കൊച്ചി: **[**സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 14,195 രൂപയായി. പവന് 760 രൂപയുടെ ഉയർച്ചയോടെ വില 1,13,560 രൂപയിലെത്തി.

18 കാരറ്റ് സ്വർണവിലയിലും വർധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 75 രൂപ വർധിച്ച് 11,660 രൂപയും, പവന് 93,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.46 ശതമാനം ഉയർന്ന് ഔൺസിന് 4,387.03 ഡോളർ ആയി.

വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് (WTI): 0.89% ഉയർന്ന് ബാരലിന് 83.94 ഡോളർ.

ബ്രെന്റ് ക്രൂഡ്: 0.78% ഉയർന്ന് ബാരലിന് 89.60 ഡോളർ.

അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ബോംബെ സൂചികയായ സെൻസെക്സ് 244 പോയിന്റ് ഇടിഞ്ഞ് 77,910ലേക്ക് എത്തി.

**English Summary:**

Gold prices in Kerala rose sharply again, with the price increasing by Rs 95 per gram and Rs 760 per sovereign. A gram of gold is now priced at Rs 14,195, while a sovereign costs Rs 1,13,560. The price of 18-carat gold also increased by Rs 75 per gram to Rs 11,660, with the sovereign priced at Rs 93,280. International spot gold rose 0.46% to $4,387.03 per ounce. Oil prices also gained, while Indian stock markets ended lower, with the Nifty down 0.3% and the Sensex falling 244 points to 77,910.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378102/kerala-gold-price-rises-rs-760-per-sovereign)