---
title: "ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി"
english_title: "Cristiano Ronaldo and Georgina Rodriguez Tie the Knot in Portugal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378093/cristiano-ronaldo-georgina-rodriguez-married"
published_at: "2026-08-12T10:05:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bf8d669612_cristiano-ronaldo-georgina-rodriguez-married.jpg"
keywords: ["Cristiano Ronaldo", "Georgina Rodriguez", "wedding", "Portugal"]
---

# ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

> **Lead Summary:** **ലിസ്ബണ്‍: [ **ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ വിശേഷം പുറത്തുവന്നു; പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ അതീവ രഹസ്യമായും ലളിതമായും സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

## Article Content

**ലിസ്ബണ്‍: [ **ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ വിശേഷം പുറത്തുവന്നു; പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ അതീവ രഹസ്യമായും ലളിതമായും സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

പത്ത് വർഷത്തെ പ്രണയകാലത്തിന് ശേഷമാണ് റൊണാൾഡോയും (41) ജോർജിനയും (32) ഔദ്യോഗികമായി ജീവിതത്തിലേക്ക് ഒന്നിക്കുന്നത്. തങ്ങളുടെ വിവാഹമോതിരം വ്യക്തമാക്കുന്ന കൈകൾ ചേർത്തുപിടിച്ച ചിത്രം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രത്തിന് ലൈക്കുകളുമായെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 11-നായിരുന്നു ജോർജിന തങ്ങളുടെ വിവാഹനിശ്ചയ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ ഇരുവരും വിവാഹിതരായിരിക്കുന്നത്.

കുടുംബാംഗങ്ങളും ചുരുക്കം ചില അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഈ സ്വകാര്യ ചടങ്ങിൽ സന്നിഹിതരായിരുന്നത്. 2016-ൽ മാഡ്രിഡിലെ ഗുച്ചി സ്റ്റോപ്പിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജോർജിനയെ, അന്ന് റയൽ മാഡ്രിഡിന്റെ താരമായിരുന്ന റൊണാൾഡോ കണ്ടുമുട്ടുന്നതോടെയാണ് ഇവരുടെ പ്രണയകഥ ആരംഭിക്കുന്നത്.

പിന്നീട് ലോകശ്രദ്ധ നേടിയ ഈ ബന്ധം വലിയ ചർച്ചയായിരുന്നു. സൗദി പ്രോ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് റൊണാൾഡോ ഈ സുപ്രധാന ജീവിത തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. കായിക ലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധിയായ ആശംസകളാണ് നവവമ്പതികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

**English Summary: **Portuguese football icon Cristiano Ronaldo and his long-time partner Georgina Rodriguez have officially tied the knot in a private ceremony in Cascais, Portugal. After ten years of togetherness, the couple shared pictures of their wedding rings on social media, exactly a year after announcing their engagement on August 11. The intimate ceremony was attended only by family members and close friends. Wishes have been pouring in from fans and the global sports community as Ronaldo prepares for the upcoming Saudi Pro League season.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378093/cristiano-ronaldo-georgina-rodriguez-married)