---
title: "അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തു, മൂന്നുപേർക്ക് പരിക്ക്"
english_title: "Wild Elephant Charges at Forest Officials in Athirappilly Thumboormuzhi; Three Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378089/wild-elephant-attacks-forest-officials-athirappilly"
published_at: "2026-08-12T09:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bf3dd208da_wild-elephant-attacks-forest-officials-athirappilly.jpg"
keywords: ["Athirappilly", "wild elephant attack", "forest officials injured", "Kerala forest department"]
---

# അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തു, മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** **അതിരപ്പിള്ളി: [**അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടുന്നതിനിടെ വീണ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.

## Article Content

**അതിരപ്പിള്ളി: [**അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടുന്നതിനിടെ വീണ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം നടന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ മണികണ്ഠന്റെ തോളെല്ലിനാണ് ഗുരുതര പരിക്കുള്ളത്.

പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയ വിവരമറിഞ്ഞാണ് രാത്രി പെട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയത്. തുടർന്ന് റോഡിലൂടെ പെട്ടെന്ന് പാഞ്ഞടുത്ത ആന ഉദ്യോഗസ്ഥരെ വിരട്ടിക്കൊണ്ട് ഓടിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്ന് ജീവനുംകൊണ്ട് ഓടുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.

**English Summary: **Three forest department officials were injured while attempting to escape from a wild elephant that charged at them in Thumboormuzhi, Athirappilly. The incident occurred early in the morning when the officials, on night patrol duty, rushed to the spot after learning that an elephant had broken a solar electric fence. Beat Forest Officer Sachi and watchers Natarajan and Manikandan sustained injuries while fleeing from the charging animal, with Manikandan suffering a fractured collarbone.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378089/wild-elephant-attacks-forest-officials-athirappilly)