---
title: "എറണാകുളത്ത് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കടകളിലേക്ക് ഓടിക്കയറി കുട്ടികൾ രക്ഷപ്പെട്ടു"
english_title: "Attempted Abduction of School Children Reported in Ernakulam District"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378088/attempted-abduction-school-children-ernakulam"
published_at: "2026-08-12T09:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bf1283b82b_attempted-abduction-school-children-ernakulam.jpg"
keywords: ["Ernakulam", "child abduction attempt", "Kadungalloor", "Fort Kochi"]
---

# എറണാകുളത്ത് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കടകളിലേക്ക് ഓടിക്കയറി കുട്ടികൾ രക്ഷപ്പെട്ടു

> **Lead Summary:** **എറണാകുളം: [ **കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലും സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. രണ്ടിടത്തും കുട്ടികൾ സമയോചിതമായി സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

## Article Content

**എറണാകുളം: [ **കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലും സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. രണ്ടിടത്തും കുട്ടികൾ സമയോചിതമായി സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കടുങ്ങല്ലൂർ പമ്പുകവലയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു ആദ്യ സംഭവം. സ്കൂൾ വിട്ടു വന്ന നാലാം ക്ലാസുകാരിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് യുവാവ് കൈയിൽ പിടിക്കുകയായിരുന്നു.

കുട്ടി കുതറിയോടി സമീപത്തെ കടയിൽ കയറിയെങ്കിലും, പിന്നാലെ എത്തിയ യുവാവ് ഇയാൾ തന്റെ സഹോദരിയുടെ മകളാണെന്ന് കടക്കാരോട് പറഞ്ഞു. എന്നാൽ കുട്ടി ഇത് നിഷേധിച്ചതോടെ യുവാവ് കടന്നുകളയാൻ ശ്രമിക്കുകയും, നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിലേൽപ്പിക്കുകയുമായിരുന്നു. ബിനാനിപുരം പോലീസെത്തി യു.സി. കോളേജ് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും, കുട്ടിയുടെ രക്ഷിതാക്കൾക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസുകാരനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കുട്ടിയെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും, കുതറിയോടിയ കുട്ടി അടുത്തുള്ള കടയിൽ കയറി രക്ഷപ്പെടുകയായിരുന്നു. കടക്കാരി ഉടൻ തന്നെ കുട്ടിയുടെ പിതാവിനെ വിവരം അറിയിക്കുകയും, തുടർന്ന് പിതാവ് ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

**English Summary: **Attempts to abduct school children were reported in Kadungalloor and Fort Kochi Amaravathi within Ernakulam district. In both incidents, the children narrowly escaped by running into nearby shops. In Kadungalloor, a fourth-grade girl was approached by a man claiming she was his relative, but locals caught him and handed him over to Binanipuram police, though no case was registered as parents had no complaints. In Fort Kochi, a fifth-grader escaped an abduction attempt by bike-borne individuals and his father subsequently filed a formal complaint at the local police station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378088/attempted-abduction-school-children-ernakulam)