---
title: "'കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ കർമ്മ പദ്ധതി, സീബ്രാ ലൈൻ വീതി കൂട്ടും' -ഗതാഗത മന്ത്രി സി.പി. ജോൺ"
english_title: "Kerala To Widen Zebra Lines, Set Up Pedestrian Rescue Spots For Road Safety"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378087/kerala-pedestrian-safety-action-plan-zebra-line-rescue-spot"
published_at: "2026-08-12T09:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718acd6a96b_cp-john-priyadarshini-bus-clarification.jpg"
keywords: ["Kerala Road Safety", "CP John", "Zebra Line", "Pedestrian Crossing", "Thiruvananthapuram"]
---

# 'കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ കർമ്മ പദ്ധതി, സീബ്രാ ലൈൻ വീതി കൂട്ടും' -ഗതാഗത മന്ത്രി സി.പി. ജോൺ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക് വിഭാഗം, നാറ്റ്പാക് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക് വിഭാഗം, നാറ്റ്പാക് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വാഹനങ്ങളുടെ ബാഹുല്യം വർധിച്ച സാഹചര്യത്തിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നത് ഏറെ പ്രയാസകരമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനിച്ചു. മൾട്ടിലൈൻ ട്രാഫിക് ഉള്ള പാതകളിൽ 'പെഡസ്ട്രിയൻ ക്രോസിങ് റെസ്ക്യൂ സ്പോട്ട്' കൂടി സജ്ജീകരിക്കും.

ഈ രണ്ട് സുരക്ഷാ സംവിധാനങ്ങളും തിരുവനന്തപുരം കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പിലാക്കും. തുടർന്ന് പ്രവർത്തന സാധ്യത വിലയിരുത്തി മറ്റ് പ്രധാന സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കാനുള്ള ചുമതല നാറ്റ്പാക്കിനെ ഏൽപ്പിച്ചിട്ടുണ്ട്.

നാറ്റ്പാക്ക് സമർപ്പിക്കുന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് വിനിയോഗിച്ചാകും പദ്ധതികൾ നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.യോഗത്തിൽ കാൽനട യാത്രികരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ ചർച്ചകളും നടന്നു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഐ.ജി എസ്. സതീഷ് ബിനോ, കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പ്രമോജ് ശങ്കർ, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്. ദീപു, കേരള പൊതുമരാമത്ത് വകുപ്പ് റോഡ് സേഫ്റ്റി സെൽ എക്സിക്യൂട്ടീവ് എൻജിനീയർ എ. പ്രേം, നാറ്റ്പാക് ഡയറക്ടർ ആർ. ആശാലത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

**English Summary:**

Transport Minister CP John announced a special action plan to ensure pedestrian safety on Kerala's roads. The plan includes widening zebra lines and setting up 'Pedestrian Crossing Rescue Spots' on multi-lane roads. The measures will be implemented on a pilot basis at East Fort and Statue in Thiruvananthapuram before being expanded. NATPAC has been tasked with preparing a detailed estimate, with funding to come from the Road Safety Authority. Senior officials from traffic, PWD, and KSRTC attended the meeting.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378087/kerala-pedestrian-safety-action-plan-zebra-line-rescue-spot)