---
title: " വിജയ്‌യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് ;10 ലക്ഷം രൂപ വീടുപണിക്ക് തരാമെന്ന് വ്യാജ സന്ദേശം, കട്ടപ്പനയിൽ അസം സ്വദേശികളെ സഹായിക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി"
english_title: "Online Scam Using Tamil Nadu CM Vijay’s Name; Family in Idukki Loses Rs 22,000"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378084/online-scam-tamil-nadu-cm-vijay-name-idukki"
published_at: "2026-08-12T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7becc03c6f6_online-scam-tamil-nadu-cm-vijay-name-idukki.jpg"
keywords: ["Online Scam", "Idukki", "Tamil Nadu CM Vijay", "WhatsApp Fraud", "Cyber Crime"]
---

#  വിജയ്‌യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് ;10 ലക്ഷം രൂപ വീടുപണിക്ക് തരാമെന്ന് വ്യാജ സന്ദേശം, കട്ടപ്പനയിൽ അസം സ്വദേശികളെ സഹായിക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി

> **Lead Summary:** ഇടുക്കി: **[** തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്. സംഭവത്തിൽ അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിന് ആകെ 22,000 രൂപ നഷ്ടമായതായി പരാതി. തമിഴ്നാട് മുഖ്യമന്ത്രിയുടെ ചിത്രമുള്ള വ്യാജ ഐഡിയിൽ നിന്നാണ് ഹിന്ദിയിൽ വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. പണത്തിന് ആവശ്യമുണ്ടെങ്കിൽ തരപ്പെടുത്തി തരാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനമെന്നാണ് പ്രദീപ് പറയുന്നത്.

## Article Content

ഇടുക്കി: **[** തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്. സംഭവത്തിൽ അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിന് ആകെ 22,000 രൂപ നഷ്ടമായതായി പരാതി. തമിഴ്നാട് മുഖ്യമന്ത്രിയുടെ ചിത്രമുള്ള വ്യാജ ഐഡിയിൽ നിന്നാണ് ഹിന്ദിയിൽ വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. പണത്തിന് ആവശ്യമുണ്ടെങ്കിൽ തരപ്പെടുത്തി തരാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനമെന്നാണ് പ്രദീപ് പറയുന്നത്.

വീട് നിർമിക്കുന്നതിനായി കുടുംബം ഉടൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പണം അനുവദിച്ചതായും തുക ലഭിക്കണമെങ്കിൽ ആദ്യം 6,000 രൂപ നൽകണമെന്നും സന്ദേശം ലഭിച്ചു. തുടർന്ന് കുടുംബം 6,000 രൂപ ആദ്യം അയച്ചു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ആകെ 22,000 രൂപ അയച്ചുനൽകുകയായിരുന്നു.

സംഭവത്തിൽ പ്രദീപ് കട്ടപ്പന പോലീസിന് പരാതി നൽകി. ഈ മാസം മൂന്നാം തീയതി വാട്സ്ആപ്പിൽ കോൾ വന്നതായും പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന് തട്ടിപ്പുകാർ പറഞ്ഞതായും പ്രദീപ്  പറഞ്ഞു. ആദ്യം 6,000 രൂപ അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ആകെ 22,000 രൂപ അയച്ചെന്നും പണം നഷ്ടമായതോടെ ആശങ്കയിലാണെന്നും പ്രദീപ് പറഞ്ഞു.

പ്രദീപിന്റെ ഭാര്യയും മകനും ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് സന്ദേശം ലഭിച്ചത്. സന്ദേശത്തിന് മറുപടി നൽകിയതും പണം അയച്ചതും പ്രദീപിന്റെ ഭാര്യയായിരുന്നു. എന്നാൽ ആകെ 22,000 രൂപ നഷ്ടമായതിന് ശേഷമാണ് പ്രദീപ് സംഭവത്തെക്കുറിച്ച് അറിയുന്നത്.

തുടർന്ന് വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് പ്രദീപ് പോലീസിനെ സമീപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച വ്യാജ ഐഡിയിൽ നിന്നുള്ള സന്ദേശത്തിലൂടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇതരസംസ്ഥാന തൊഴിലാളികളായ നിരവധിപ്പേർ ഈ തട്ടിപ്പിൽ ഇരകളായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സമാന രീതിയിലുള്ള തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

**English Summary:**

A family in Idukki, belonging to Assam native Pradeep Kandulona, allegedly lost Rs 22,000 in an online scam using the name and image of Tamil Nadu Chief Minister Vijay. A Hindi WhatsApp message reportedly came from a fake ID carrying the Chief Minister’s picture, offering to arrange financial assistance. The family requested Rs 10 lakh to build a house and was told that the amount had been approved but Rs 6,000 had to be paid first. The family subsequently transferred Rs 22,000 in multiple stages. Pradeep later approached Kattappana Police after receiving threatening messages demanding more money. Police said several interstate workers have allegedly fallen victim to the scam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378084/online-scam-tamil-nadu-cm-vijay-name-idukki)