---
title: "മോയിസസ് ഹെൻറിക്വസ് പോർച്ചുഗൽ ക്രിക്കറ്റ് ടീം നായകൻ; ലക്ഷ്യം 2028 ടി20 ലോകകപ്പ് യോഗ്യത"
english_title: "Moises Henriques Named Portugal T20 Cricket Team Captain for World Cup Qualifiers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378083/moises-henriques-portugal-t20-captain"
published_at: "2026-08-12T09:10:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7beb9c48571_moises-henriques-portugal-t20-captain.jpg"
keywords: ["Moises Henriques", "Portugal cricket", "T20 World Cup 2028", "cricket news"]
---

# മോയിസസ് ഹെൻറിക്വസ് പോർച്ചുഗൽ ക്രിക്കറ്റ് ടീം നായകൻ; ലക്ഷ്യം 2028 ടി20 ലോകകപ്പ് യോഗ്യത

> **Lead Summary:** **ലിസ്ബൺ: [ **ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസ് 2028 ടി20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗൽ ടീമിനെ നയിക്കും. പോർച്ചുഗീസ് വംശജനായ 39-കാരനായ താരം അടുത്തിടെയാണ് ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

## Article Content

**ലിസ്ബൺ: [ **ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസ് 2028 ടി20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗൽ ടീമിനെ നയിക്കും. പോർച്ചുഗീസ് വംശജനായ 39-കാരനായ താരം അടുത്തിടെയാണ് ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

രാജ്യാന്തര തലത്തിൽ ഓസ്ട്രേലിയക്കായി 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹെൻറിക്വസ്, ഐപിഎല്ലിൽ ആർസിബി, സൺറൈസേഴ്സ് ഹൈദരാബാദ്, കെകെആർ തുടങ്ങിയ പ്രമുഖ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. കരിയറിൽ മുന്നൂറിലധികം ടി20 മത്സരങ്ങളുടെ അനുഭവസമ്പത്തുമായാണ് താരം പുതിയ ചുമതലയേൽക്കുന്നത്.

യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ ഗ്രൂപ്പിൽ ജർമ്മനി, ഇസ്രായേൽ, ഗ്രീസ്, ചെക്കിയ ടീമുകൾക്കൊപ്പമാണ് പോർച്ചുഗൽ അണിനിരക്കുന്നത്. ഓഗസ്റ്റ് 14-ന് ഇസ്രായേലിനെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.

ഗ്രൂപ്പ് ബിയിലെ വിജയികൾ ഗ്രൂപ്പ് എ വിജയികളുമായി ഓഗസ്റ്റ് 21-ലെ ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർ സ്കോട്ട്ലൻഡ്, ഡെൻമാർക്ക് തുടങ്ങിയ ടീമുകൾ ഉൾപ്പെടുന്ന യൂറോപ്യൻ റീജിയണൽ ഫൈനലിലേക്ക് മുന്നേറും.

ഐസിസി ടി20 റാങ്കിംഗിൽ നിലവിൽ 37-ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ ചരിത്രത്തിലാദ്യമായി ലോകകപ്പിൽ എത്തിക്കുക എന്ന ദൗത്യമാണ് ഹെൻറിക്വസിന് മുന്നിലുള്ളത്. ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് 2028 ടി20 ലോകകപ്പിന്റെ ആതിഥേയർ.

**English Summary: **Former Australian all-rounder Moises Henriques has been appointed as the captain of the Portugal cricket team for the 2028 T20 World Cup Europe Sub-Regional Qualifiers. Henriques, a 39-year-old of Portuguese descent, brings extensive international and T20 league experience to the side. Portugal is placed in a group alongside Germany, Israel, Greece, and the Czechia, with their opening match against Israel scheduled for August 14. Henriques faces the historic challenge of leading the 37th-ranked side toward their first-ever T20 World Cup appearance.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378083/moises-henriques-portugal-t20-captain)