---
title: "'ഞാൻ തന്നെയാണ് പോസ്റ്റുകൾ ഇട്ടത്, ഇതിനായി പല സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിച്ചു'; മൊഴി നൽകി അർജുൻ ആയങ്കി"
english_title: "Arjun Ayanki Confesses To Facebook Challenge Posts, Police To Seize iPhone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378078/kannur-arjun-ayanki-facebook-posts-confession-police-kaapa"
published_at: "2026-08-12T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7839a1e4a02_arjun-ayanki-pranav-social-media-posts-two-associates-arrested.jpg"
keywords: ["Arjun Ayanki", "Kannur", "Facebook Post", "Valapattanam SHO"]
---

# 'ഞാൻ തന്നെയാണ് പോസ്റ്റുകൾ ഇട്ടത്, ഇതിനായി പല സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിച്ചു'; മൊഴി നൽകി അർജുൻ ആയങ്കി

> **Lead Summary:** **കണ്ണൂർ: **ഫേസ്ബുക്കിൽ വിവാദമായ വെല്ലുവിളി പോസ്റ്റുകൾ താൻ തന്നെയാണ് ഇട്ടതെന്ന് അർജുൻ ആയങ്കി പോലീസിന് മൊഴി നൽകി. തന്റെ ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ ചെയ്തതെന്നും ഇതിനായി വിവിധ സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിച്ചുവെന്നും അർജുൻ ആയങ്കി മൊഴിയിൽ പറഞ്ഞു.

## Article Content

**കണ്ണൂർ: **ഫേസ്ബുക്കിൽ വിവാദമായ വെല്ലുവിളി പോസ്റ്റുകൾ താൻ തന്നെയാണ് ഇട്ടതെന്ന് അർജുൻ ആയങ്കി പോലീസിന് മൊഴി നൽകി. തന്റെ ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ ചെയ്തതെന്നും ഇതിനായി വിവിധ സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിച്ചുവെന്നും അർജുൻ ആയങ്കി മൊഴിയിൽ പറഞ്ഞു.

ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ഏൽപ്പിച്ചിരുന്നില്ലെന്നും മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അർജുൻ ആയങ്കി ഉപയോഗിച്ച ഐഫോൺ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുക്കാനുള്ള നീക്കം.

അതേസമയം അർജുൻ ആയങ്കിക്കെതിരെ കാപ്പ നിയമം ചുമത്തുന്നതിനുള്ള നടപടികളും പോലീസ് ഊർജിതമാക്കി. ഇയാളുടെ കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ ജില്ലാ പോലീസ് കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഉടൻ തന്നെ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ കളക്ടറുടെ തീരുമാനത്തിന് ശേഷമുണ്ടാകും.ഫേസ്ബുക്കിലെ വെല്ലുവിളി പോസ്റ്റുകൾ സംബന്ധിച്ച് നേരത്തെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പോലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇയാൾ പോസ്റ്റുകൾ താൻ തന്നെയാണ് ഇട്ടതെന്ന് സമ്മതിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

**English Summary:**

Arjun Ayanki has told police that he himself posted the controversial challenge posts on Facebook. According to his statement, the posts were made from his iPhone using Wi-Fi from various locations, and no one else handled his account. Police have initiated steps to seize the iPhone for evidence. Meanwhile, the Valapattanam SHO has submitted Arjun Ayanki’s case history report to the Commissioner to initiate KAAPA proceedings. The report will soon be forwarded to the District Collector.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378078/kannur-arjun-ayanki-facebook-posts-confession-police-kaapa)